അമ്മ എന്ന വാക്കും ഹൃദയവും എത്ര വിവരിച്ചാലും മതിയാകാത്ത വലിയ സമുദ്രം ആണ്. എത്ര എഴുതിയാലും ആരൊക്കെ എഴുതിയാലും അത് പൂർണമാകില്ല എന്നുറപ്പാണ്. തന്റെ ഉദരത്തിനുള്ളിലെ ഒരു ജീവന്റെ തുടിപ്പുണ്ട് എന്നറിയുന്ന നിമിഷം മുതൽ അവൾ അമ്മയാണ്. കഷ്ടപ്പാടുകൾ സഹിച്ച് 10 മാസം ഗർഭം ചുമന്ന മരണത്തിന് സമാനമായ വേദന തിന്ന് പ്രസവിച്ച ആ കുഞ്ഞ് തന്റെ അമ്മ മരിക്കുവോളം കുഞ്ഞു തന്നെ.
അതാണ് അമ്മ… മക്കളുടെ കണ്ണ് നിറയുമ്പോൾ, ഹൃദയം പിടയുമ്പോൾ പറയാതെ അറിയുന്ന ഒരേ ഒരു പെണ്ണ്. മാതൃസ്നേഹം വിളമ്പി വെക്കാൻ ഒരു സ്റ്റാറ്റസ് മഹിമയാണ് ഇന്ന് മാതൃദിനം. ആണ്ടിലൊരിക്കൽ വരുന്ന മെയ് എട്ടിന് 30സെക്കൻഡ് ഒതുക്കുന്ന സ്റ്റാറ്റസിൽ ആണ് അമ്മയോടുള്ള സ്നേഹം. അത്തരത്തിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇന്ന് കാണാൻ സാധിക്കുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിൽ മാതൃദിന ഫോട്ടോഷൂട്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതുകൊണ്ടുതന്നെ ആശയ വ്യത്യാസം ഉള്ളതു വൈറലായി. മാതൃത്വത്തിന്റെ രണ്ടുമൂന്ന് അവസ്ഥകൾ ഒരുപോലെ ചിത്രീകരിക്കാൻ സാധിച്ച ഒരു ഫോട്ടോഷോപ്പ് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. ജന്മം കൊടുത്താൽ മാത്രമാണോ മാതാവ് ആകുക എന്ന ചോദ്യത്തോടൊപ്പം ഓരോ മാതൃത്വവും വ്യത്യസ്തമാണ് എന്ന് പറയാൻ ആ ഫോട്ടോ ഷൂട്ട് ശ്രമിച്ചിട്ടുണ്ട്.
ഫോട്ടോകൾ പങ്കുവെച്ചതിനോടൊപ്പം കുറിച്ച ക്യാപ്ഷൻ ഉം ഒരുപാട് കയ്യടികൾ നേടി. ഓരോ വാക്കിലും വലിയ ആശയ പ്രപഞ്ചം ഒരുക്കി വയ്ക്കാനായി എഴുത്തുകാരനും സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ ഫോട്ടോകൾ കൊണ്ട് ഒന്നിലധികം ആശയങ്ങളെ പ്രേക്ഷക ഹൃദയത്തിലേക്ക് കൊടുക്കാൻ ഫോട്ടോഗ്രാഫർക്കും സാധിച്ചു. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങൾ ഇളക്കിമറിച്ച ഒരു ഫോട്ടോ ഷൂട്ട് ആയി മാറിയിരിക്കുകയാണ് ഇത്
ക്യാപ്ഷൻ ഇങ്ങനെ വായിക്കാം: ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? ഇല്ല, ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്..
ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്‌നങ്ങൾ ഒന്നാണ്.
ഒരുപക്ഷെ ഹൃദയത്തിൽ വേദനയോടെ ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം.
ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്.. ‘അമ്മ ‘ എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ..
ഹൃദയം നുറുങ്ങുന്ന വേദനയോടെ ‘ അമ്മേ ‘ എന്ന വിളി തന്നിൽ നിന്നും പറിച്ചെറിയുമ്പോൾ ഒരു മാതൃഹൃദയം എത്രമാത്രം നീറുന്നുണ്ടാകും?? ചേർത്തു പിടിക്കാൻ മനസ്സോടിയടുക്കുമ്പോൾ, അതിനാകാതെ ചുരത്തുന്ന മാറിടവുമായി ഓടി അകലേണ്ടി വരുന്നത് എത്രമേൽ ഹൃദയഭേദകമാകും?? അതെ ഓരോ മാതൃത്വവും വ്യത്യസ്തമാണ്… ചേർത്തണയ്ക്കുമ്പോൾ ആർദ്രമായ് മിടിക്കുന്നതും പറിച്ചുമാറ്റുമ്പോൾ വിങ്ങി പൊട്ടുന്നതും… അമ്മയാണ്..പകരം വയ്ക്കാനാകാത്ത വാക്കുകളാണ്..
Leave a Reply