
ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ പ്രധാനമായും അഭിനയിക്കുന്ന അഭിനേത്രിയാണ് റിതിക സിംഗ്. വളരെ മികച്ച അഭിനയം വൈഭവമാണ് താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചത് എന്നുള്ളതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അത് കൈകാര്യം ചെയ്യുന്നത്.



അഭിനേത്രി എന്നതിനപ്പുറം താരം ഒരു മിക്സഡ് ആയോധന കലാകാരി കൂടിയാണ്. 2009 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യക്കായി മത്സരിച്ചതിന് ശേഷം സൂപ്പർ ഫൈറ്റ് ലീഗിലും താരം പങ്കെടുത്തിട്ടുണ്ട്. 2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2016 പുറത്തിറങ്ങിയ സാല ഖാദൂസി എന്ന ദി ഭാഷാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.



തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരങ്ങൾ ലഭിച്ചു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയും ഒരുപാട് ആരാധകരെ ഓരോ സിനിമകളിലൂടെയും നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു.



തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കുകയും താരം ചെയ്തിട്ടുണ്ട്. അതുപോലെതന്നെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് അഭിനയിക്കുന്നതിന്നും ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിച്ചിട്ടുണ്ട്.



വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയെടുത്ത താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരത്തിന് ചെറിയ വിശേഷങ്ങൾ പോലും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ശരീര സൗന്ദര്യത്തെ പോലെ തന്നെ ആരോഗ്യത്തെയും ഫിറ്റ്നസ്സിനും കാത്തു സൂക്ഷിക്കുന്നതുകൊണ്ട് അക്കാര്യത്തിലും ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാറുണ്ട്.



മോഡലിംഗ് രംഗത്തും താരം സജീവമായി ഇപ്പോൾ നിലനിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഉം ഫിറ്റ്നസ് യോഗ ഫോട്ടോകളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.





