
മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അൻസിബ ഹസൻ. അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ. അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.



വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ കാരണമായി. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.



തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായം ദൃശ്യത്തിലെ കഥാപാത്രത്തിന് ലഭിച്ചത്.



ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. വിദ്യാഭ്യാസ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് വലിയ സ്ഥാനം ലഭിച്ചു. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്.



ടെലിവിഷൻ രംഗത്തും താരം സജീവമാണ്. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചു.



മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തനിക്കു ലഭിച്ച ഒരു അശ്ലീല കമന്റും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയാണ്.



താരത്തിനെ കരിയറിന്റെ തുടക്കത്തിലാണ് ഈ സംഭവം നടക്കുന്നത്. തമിഴ് നടൻ ആര്യ ഗസ്റ്റ് ആയി വന്ന ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്ന വീഡിയോക്ക് താഴെയാണ് കമന്റ് വന്നത്. ശരീരത്തിലെ ഇന്ന ഭാഗം കാണിക്കാമോ എന്ന് ചോദിച്ചാണ് കമന്റ് ഉള്ളത്. ഞാനാകെ വല്ലാതായി പോയെന്നും പരിപാടിക്ക് ശേഷം ഞാൻ മാറിയിരുന്നു വിഷമിക്കുന്നത് കണ്ടു മൊത്തം സപ്പോർട്ട് ആയി വന്നു എന്നും താരം വെളിപ്പെടുത്തുന്നു.



നമ്പർ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടിയില്ലാ എന്നും വിളിച്ച് അയാളുടെ ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു താരം പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭർത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ആണ് ചെയ്തത് എന്നും വാരി വേദനിപ്പിക്കാൻ വേണ്ടിയല്ല ഭാര്യ സേഫ് ആണോ എന്ന് എനിക്ക് അറിയണം ആയിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.



