ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് അപർണ തോമസ്… വൈറൽ വീഡിയോ കാണാം…

സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ച് കയ്യടി നേടുന്നവർ ഒരുപാടാണ്. അവർക്ക് സോഷ്യൽ മീഡിയ ഇടങ്ങളിലും ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും നേടിയെടുക്കാൻ സാധിക്കാറുണ്ട്. അത്തരത്തിൽ അവതാരകർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ടാകുന്ന കാലഘട്ടമാണ് ഇത്. വെറും അവതരണ മികവുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റും ഉണ്ട്.

ഏതു മേഖലയിൽ ആണെങ്കിലും ദമ്പതികൾക്ക് പ്രേക്ഷകർക്കിടയിൽ സ്ഥാനം കൂടുതൽ ലഭിക്കാറുണ്ട്. അവതരണ മികവ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജീവയും അപർണയും. വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരദമ്പതികൾക്ക് നേടാൻ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വലിയ നേട്ടമായി കരുതുന്നു.

സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് സുപരിചിതനായ അവതാരകനാണ് ജീവ. പരിപാടിയുടെ നട്ടെല്ലായിരുന്ന താരം വളരെ സരസമായും സരളമായും ഓരോ പരിപാടികളും അവതരിപ്പിച്ചു. പരിപാടിക്ക് ജീവൻ നൽകുന്നത് താരമാണ് എന്ന് അതിഥികളായി വന്നവർ പോലും പറഞ്ഞു. ഇപ്പോൾ താരത്തിനെ ഭാര്യ അപർണ തോമസും പ്രേക്ഷകർക്ക് സുപരിചിതയായി.

അപർണ തോമസ് ആണ് ജീവയുടെ ജീവിതപങ്കാളി. വളരെ മികച്ച ഒരു മോഡലിംഗ് താരം കൂടിയാണ് അപർണ്ണ. കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങ്നോട് താല്പര്യം ഉള്ള വ്യക്തിയായിരുന്നു താരം. പഠനത്തിനു ശേഷം ക്യാബിൻ ക്രൂ വർക്ക് ചെയ്തിരുന്നു. അത് രാജി വെച്ചതിനു ശേഷമാണ് ഭർത്താവിനോപ്പം തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നത്.

വളരെ മികച്ച അഭിപ്രായങ്ങളാണ് ഇരുവരുടെയും അവതരണ മികവിനെ പ്രേക്ഷകർ നൽകിയിരുന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടി ഇരുവരും ഒരുമിച്ച് ആങ്കർ ചെയ്തിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രോഗ്രാമുകൾ മുൻ നിര റേറ്റിങ് ലേക്ക് ഉയരുവാനും കാരണം അവതരണ മികവ് തന്നെയാണ്. പരിപാടിയുടെ നട്ടെല്ലുകൾ തന്നെയായിരുന്നു ഇരുവരും എന്നതാണ് പ്രേക്ഷക അഭിപ്രായങ്ങളിൽ മുന്തി നിൽക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരങ്ങൾ ഇരുവരും സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അപർണ പങ്കുവെച്ചിരിക്കുന്നത് നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ്. ഹാർട്ട് ഷേപ്പിനുള്ളിൽ ജെ എന്ന ഇംഗ്ലീഷ് അക്ഷരം ജീവയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ടാറ്റൂ ചെയ്തിരിക്കുകയാണ് താരം. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Aparna
Aparna
Aparna
Aparna
Aparna