ഈ ഫിറ്റ്നസിന്റെ രഹസ്യം യോഗ… ദീപിക പടുകോണിന്റെ യോഗ വീഡിയോ വൈറൽ

in Entertainments

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പടുകൊനേ. അഭിനയ ലോകത്തേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തന്നെ താരം തുടർന്നു പോകുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ താരത്തിന് കഴിഞ്ഞു. സെലിബ്രിറ്റി കുടുംബത്തിൽ ജനിച്ച താരം പിന്നീട് സ്വന്തം അധ്വാനം കൊണ്ടാണ് സിനിമ ഫീൽഡിൽ പിടിച്ചു നിന്നത്. പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക പദുക്കോനേ.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വയറൽ ആവുകയും ചെയ്യുന്നുണ്ട്. ഗോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും കാണപ്പെടുന്നത്.

ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നടിയും കൂടിയാണ് ദീപിക പദുക്കോണിനെ. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലാരിക്കുന്നത്. കിടിലൻ ബോഡി ഫ്ലെക്സിബിലിറ്റിയൊടു കൂടി യോഗ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളാണ് വൈറലായത്.

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടന്മാരിലൊരാളായ രൺവീർ സിംഗാണ് താരത്തിന്റെ ജീവിതപങ്കാളി. 2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

തൊട്ടടുത്തവർഷം ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട്കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറിയത്. പിന്നീട് താരം ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Deepika Padukone
Deepika Padukone
Deepika Padukone
Deepika Padukone

Leave a Reply

Your email address will not be published.

*