അമീർ ഖാന്റെ മകളുടെ പിറന്നാളാഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ…

in Entertainments

ലോകോത്തര നിലവാരം പുലർത്തുന്ന സിനിമ അഭിനേതാവാണ് ആമിർഖാൻ. താരത്തിന്റെ മകൾ ഐറ ഖാന്റെ 25 ആം ജന്മദിനം ആഘോഷമാക്കിയത് സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താര രാജാക്കന്മാരുടെ മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ ആഘോഷമാണ്. അതുകൊണ്ട് തന്നെയാണ് താര പുത്രിയുടെ ജന്മദിനാഘോഷങ്ങൾ ഇപ്പോൾ വലിയ തോതിൽ ആരവമായത്.

ഇരുപത്തി അഞ്ചാം ജന്മദിനം ആഘോഷിക്കുന്ന താര ബർത്ത് ഡേ കേക്ക് മുറിച്ചു കൊണ്ടാണ് ആഘോഷം ആരവം ആക്കിയത്. ഒന്ന് താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പവും മറ്റൊന്ന് മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പവും ആയിരുന്നു. താരത്തിന് പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നത്.
ക്രീമും മഞ്ഞയും നിറഞ്ഞ നീന്തൽ വസ്ത്രത്തിൽ ആണ് താരപുത്രിയെ കാണുന്നത്. പിതാവ് ആമിറും സഹോദരൻ ആസാദും അവൾക്കായി കൈ കൊട്ടുന്നതിന്റെ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ഇറയുടെ അമ്മയും ആമിറിന്റെ ആദ്യ ഭാര്യയുമായ റീന ദത്തയെയും ഫോട്ടോകളിൽ കാണുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം 25 ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകളും താരം പങ്കു വെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ എല്ലാ പോസ്റ്റുകളും കയറി ആകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകളും താരത്തിന് ആഘോഷവുമായി ബന്ധപ്പെട്ട് പകർത്തപ്പെട്ട ഫോട്ടോകൾ അപ്‌ലോഡ് ചെയ്തതും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവമായ ആരാധക ബന്ധങ്ങളാണ് ഇവക്ക് പിന്നിൽ എന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്തായാലും 25 ന്റെ തിളക്കത്തിലാണ് ഇപ്പോൾ ആമിർഖാന്റെ പുത്രി.

Ira Khan
Ira Khan
Ira Khan
Ira Khan
Ira Khan

Leave a Reply

Your email address will not be published.

*