
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണ് ജമുനാപ്യാരി. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു.



ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



അതുപോലെ തന്നെ ഓരോ മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. അഭിനയത്തിലേക്ക് വന്നതിനുശേഷം അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താര കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈകളുടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.



ജമ്‌നാബ്യാരി യിലേക്ക് താരത്തിന് വിളിച്ച് സംഭവമാണ് താരം തുറന്നുപറയുന്നത്. അതോടൊപ്പം താരം കുഞ്ചാക്കോ ബോബനെ കുറിച്ചും പറയുകയുണ്ടായി. കാരണം താരത്തിന് സിനിമയിലേക്ക് വിളിച്ചത് ചാക്കോച്ചൻ ആയിരുന്നു. ഫോൺ വിളിച്ച് ഹലോ ഞാൻ കുഞ്ചാക്കോ ബോബൻ ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഹലോ സാർ എന്ന് പറഞ്ഞു. അതിനു മറുപടിയായി സാർ എന്ന് വിളിക്കേണ്ട ഇങ്ങനെ ഒരു സിനിമയുണ്ട് എന്നുതുടങ്ങി സിനിമാ വിശേഷങ്ങൾ ആണ് തുടർന്ന് ചാക്കോച്ചൻ പറഞ്ഞത് എന്നാണ് താരം പറയുന്നത്.



ആദ്യം വിളിച്ചത് അമ്മയ്ക്കായിരുന്നു എന്നും ഉച്ചക്ക് ശേഷം കഥപറയാൻ ഡയറക്ടറും കഥാകൃത്തും വരുമെന്നും അതിനുശേഷം നിർമ്മാതാവ് സമീപിക്കുമെന്നും പിന്നീട് എല്ലാ ഫാക്ടറും ഒത്തുവന്നാൽ നമുക്ക് സിനിമ ചെയ്യാം എന്നും പറഞ്ഞാണ് ചാക്കോച്ചൻ ഫോൺ സംസാരം അവസാനിപ്പിച്ചത് എന്നാണ് താരം പറയുന്നത്. നിറം എന്ന സിനിമ എല്ലാം കണ്ടു ചാക്കോച്ചനോട് വലിയ ഇഷ്ടമായിരുന്നു എന്നും ചാക്കോച്ചൻ നോട് പ്രണയം തോന്നാത്ത ഒരൊറ്റ പെൺകുട്ടിയും ഉണ്ടാകില്ല എന്നും പക്ഷേ അടുത്തറിഞ്ഞപ്പോൾ പ്രണയം ബഹുമാനം ആയി മാറി എന്നും ആണ് താരം വെളിപ്പെടുത്തുന്നത്.





