
തമിഴകത്തെ പുതിയ സിനിമയിൽ വിശേഷങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. വെങ്കട് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് കടമൈ സെയ്. എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർക്ക് സമൂഹ മാധ്യമങ്ങളിലെല്ലാം നിറഞ്ഞ പിന്തുണ ഉണ്ടായത് കൊണ്ട് തന്നെ മികച്ച പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.



ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വസി മ്യൂസിക് എന്റർടൈൻമെന്റ് എന്ന യൂടൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ട്രൈലെർ നേടി കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് ട്രൈലെർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വീഡിയോ വൈറലായത്.



ഒരു കോമഡി ആക്ഷൻ ഡ്രാമ ചിത്രമായാണ് സിനിമയിൽ വരുന്നത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിൽ നിന്ന് മിക്വ് സിനിമയും പ്രകടിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം. ട്രൈലെർ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ നേടിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ സിനിമക്ക് ലഭിച്ചിട്ടുണ്ട്.



കേന്ദ്ര കഥാപാത്രങ്ങളായ എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവരെ കൂടാതെ സിനിമയിൽ മൊട്ടൈ രാജേന്ദ്രൻ , വിൻസെന്റ് അശോകൻ , ചാൾസ് വിനോദ്, സേഷു, രാജസിംഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നതും പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. എന്തായാലും വളരെയധികം പ്രതീക്ഷയുടെയും ഉത്കണ്ഠയോടെയുമാണ് സിനിമാ പ്രേമികൾ റിലീസിംഗ് ഡേറ്റിനു വേണ്ടി കാത്തിരിക്കുന്നത്.



ഒരുപാട് വർഷങ്ങളായി സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന നായിക നായകന്മാരുടെ പുതിയ സിനിമകൾ വലിയതോതിൽ ആരാധകരെ കാത്തിരിപ്പ് ലേക്ക് നയിക്കാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇരുവരും ഇതുവരെയും പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച സിനിമകളാണ് എന്നത് കൊണ്ടും ഏത് കഥാപാത്രത്തെയും വളരെ മനോഹരമായി അഭിനയിക്കാൻ സാധിക്കുന്നത് കൊണ്ടും ഈ താരങ്ങളുടെ പുതിയ വേഷം കാത്തിരിക്കുകയാണ് ആരാധകർ.





