തെറി വിളിക്കാൻ ജാസ്മിന് ബിഗ് ബോസ് ലൈസൻസ് കൊടുത്തിരിക്കുകയാണോ… ഷോ വിശകലന വീഡിയോ പങ്കുവെച്ച് നടൻ മനോജ്‌…

ലോക റിയാലിറ്റിഷോ ചരിത്രത്തിൽ ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഇതര ഭാഷകളിലും ആയ ഒട്ടേറെ സീസണുകൾ ഇതിനോടകം ബിഗ്ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കി ക്കഴിഞ്ഞു. മലയാളത്തിലിപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ്. മലയാളത്തിലെ സീസണും വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ ആണ്.

ഒരുപാട് മേഖലകളിൽ നിന്ന് പെറുക്കിയെടുത്ത മികച്ച മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് 100 ദിവസം ബിഗ് ബോസ് ഹൗസിൽ കഴിച്ചു കൂട്ടേണ്ടത്. ഇപ്പോൾ 40 ദിവസം പിന്നിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വിശകലന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും മനോജ് എന്ന സീരിയൽ നടനെ തോന്നിയ കാര്യങ്ങളാണ് അദ്ദേഹം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിടുന്നത്.

ജാസ്മിന്‍ മൂസ, നിമിഷ, ഡെയ്സി ഡേവിഡ് ഭയങ്കരമായിരിക്കുമെന്നാണ് ഓരോ കാഴ്ചക്കാരനും കരുതിയിരുന്നത് എന്നും എന്നാൽ അതിൽനിന്ന് ഡെയ്സി കഴിഞ്ഞ ദിവസം എവിക്ഷനില്‍ അടര്‍ന്ന് പോയി എന്നും ആണ് താരം വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ വളരെ ഭംഗിയായി പിന്തുടരുന്ന താരത്തിനെ വാക്കുകൾ വളരെ കൃത്യമാണ്. ഡെയ്സി പുറത്തുപോകാനുള്ള കാരണം അവരുടെ നാവാണ് എന്നാണ് മനോജിനെ അഭിപ്രായം.

ഡെയ്സി നല്ലൊരു കണ്ടന്റ് മേക്കറും മത്സരാര്‍ത്ഥിയും ആയിരുന്നു. പക്ഷെ വാക്കുകളെ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നും ആരുടെയും അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും വരെ പറയാം എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു എന്നും മനോജ് പറയുന്നുണ്ട്. ഇത്തരത്തിലുള്ള തെറിവിളികൾ ഈ സീസണിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് എന്നും അതിനോടുള്ള തന്നെ പ്രതിഷേധം ആയിട്ടാണ് വീഡിയോ ചെയ്യുമ്പോൾ താൻ കറുത്ത വസ്ത്രം ധരിച്ച് എന്നും മനോജ് പറയാൻ മറന്നില്ല.

പിന്നീട് വീഡിയോയിൽ മനോജ് സംസാരിക്കുന്നത് ജാസ്മിൻ മൂസയെ കുറിച്ചാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടപ്പോൾ ജാസ്മിൻ മൂസ എന്നാ മത്സരാർത്ഥിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്നും അപ്പോൾ ഞാൻ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങൾ കൊണ്ട് ഇത്രയും സഹിച്ച് ഒരു പെണ്ണ് വരണം ഷോയിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു എന്നും ആദ്യസമയത്ത് ജാസ്മിൻ മത്സരങ്ങളും മറ്റും ഇഷ്ടമായിരുന്നു എന്ന് മനോജ് പറയുന്നുണ്ട്.

പക്ഷേ ഇപ്പോൾ ബിഗ് ബോസ് ഒരു പ്രത്യേക ലൈസൻസ് ജാസ്മിന് തെറി വിളിക്കാൻ മാത്രം കൊടുത്തത് പോലെയാണ് കാര്യങ്ങൾ എന്നാണ് മനോജിനെ വർത്തമാനം. തന്റെ എല്ലാ കാഴ്ചപ്പാടുകളെയും തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ തന്റെ മനസ്സിൽ ഇഷ്ടം മത്സരാർത്ഥിയായ ജാസ്മിൻ മൂസ തെറി വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഇതിൽ കുടുംബപ്രേക്ഷകർ ഉള്ള റിയാലിറ്റിഷോയല്ലേ എന്നുമാണ് മനോജ് ചോദിക്കുന്നത്.

തെറി വിളിക്കുന്ന കാര്യത്തിൽ നിമിഷയും കുറവല്ല എന്നും മനോജ് പറയുന്നുണ്ട്. അതുപോലെ താരം പിന്നീട് വീഡിയോയിൽ സംസാരിക്കുന്നത് ജാസ്മിൻ മൂസ റോബിനെ ആലിംഗനം ചെയ്തതും ജാസ്മിൻ മൂസ അപർണ മൾബറിയുടെ ചുണ്ടിൽ ചുംബിക്കാൻ പോയപ്പോൾ കരണത്തടിച്ചതുമായ സംഭവങ്ങളാണ്. അപർണ ജീവിച്ച് ജീവിത സാഹചര്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ഇത്തരം കാര്യങ്ങൾ അപരിചിതം അല്ലെങ്കിലും ഇന്ത്യൻ സംസ്കാരത്തെ മുറുകെ പിടിക്കുന്ന ആൾ ആയതുകൊണ്ടാകാം അപർണ അങ്ങനെ പ്രതികരിച്ചത് എന്നും മനോജ് വീഡിയോയിൽ പറയുന്നു.

Jasmine
Daisy