യാത്രയ്ക്കിടെ അപായപ്പെടുത്താൻ ശ്രമം… ബലാത്സം​ഗ ഭീഷണിയും… സഹായാഭ്യർത്ഥനയുമായി മമ്മൂട്ടിയുടെ നായിക മഹി വിജ്…

in Entertainments

മലയാളം, ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ മോഡലും നടിയുമാണ് മഹി വിജ്. 2004 മുതൽ 2020 വരെ താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി നില നിന്നിരുന്നു. ഓരോ പരിപാടികളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞത് മികച്ച പ്രകടനങ്ങൾ കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടുമാണ്.

പതിനേഴാം വയസ്സിൽ ആണ് താരം മോഡലിംഗിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് മേഖലയിൽ ഒരുപാട് ആരാധകരെ നേടിയത്തിന് ശേഷമാണ് അഭിനയത്തിലേക്ക് കരിയറിനെ തിരിച്ചു വിടുന്നത്. Tu, Tu Hai Wahi ( DJ Aqeel Mix ) ഉൾപ്പെടെ നിരവധി സംഗീത വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2006ൽ അകേല എന്ന ടിവി പരമ്പരയിലെ നായികയായി അഭിനയിച്ചത് ശ്രദ്ധേയമായി.

സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് മലയാളത്തിലാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അപരിചിതൻ എന്നാ സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കംമുതൽ താരം സജീവമായി മേഖലയിൽ നിലനിന്നിരുന്ന കാലമത്രയും മികവുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെയാണ് താരത്തിന് ഓരോ വർഷവും പ്രേക്ഷകർ സ്വീകരിച്ചത്.

ശുഭ് കദം എന്ന സഹാറ വൺ ഷോയിൽ പ്രത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നിലച്ച പ്രേക്ഷകപ്രീതി ആണ് താരത്തിന് നേടിക്കൊടുത്തത്. കളേഴ്‌സ് ടിവിയിലെ ലാഗി തുജ്‌സെ ലഗാൻ എന്ന ടെലിവിഷൻ ഷോയിലെ നായക കഥാപാത്രമായ നകുഷയുടെ അഭിനയം താര ത്തിന്റെ കറി വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. ആ കഥാപാത്രം താരത്തിന് 2011- ൽ മികച്ച നടിക്കുള്ള സുവർണ്ണ പുരസ്‌കാരം നേടി കൊടുക്കുകയും ചെയ്തു.

ലാഗി തുജ്‌സെ ലഗാനിലെ നകുഷയായും ബാലിക വധുവിലെ നന്ദിനിയായും താരം ഇപ്പോഴും അറിയപ്പെടുന്നു. വിജും ഭർത്താവ് ജയ് ഭാനുശാലിയും 2013-ൽ നാച്ച് ബലിയേ 5 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിജയിച്ചത് താരത്തെ ജനകീയ അഭിനയത്രി ആക്കി മാറ്റിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങൾ എല്ലാം കാര്യത്തിന് ഒട്ടേറെ ഫോളോവേഴ്സും ഉണ്ട്.

ഇപ്പോൾ താരം മുംബൈയിലൂടെ മകളോടൊപ്പം പാറി യാത്രചെയ്യുന്നതിനിടെ സംഭവിച്ച ഒരു ദൂരനുഭവമാണ് വെളിപ്പെടുത്തുന്നത്. സംഘം കാറിൽ വന്ന് അപായപ്പെടുത്താൻ ശ്രമിച്ചു എന്നും കാറിൽ നിന്ന് ഇറങ്ങി വന്ന് ബലാത്സംഗം ഭീഷണി നടത്തുകയും ചെയ്തു എന്നാണ് താരം പറയുന്നത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ അടക്കം വീഡിയോ ചെയ്തു ഫോട്ടോയെടുത്തും ആണ് താരം സഹായ അഭ്യർത്ഥന മുംബൈ പോലീസിന് കൈമാറിയിട്ടുള്ളത്.

Mahhi
Mahhi

Leave a Reply

Your email address will not be published.

*