ബാലതാരമായി സിനിമ മേഖലയിലേക്ക് കടന്നു വരികയും നായികയായും ഒരുപാട് ആരാധകരെ നിലനിർത്തി മുന്നോട്ടു പോകുന്ന താരമാണ് അഹ്സാസ് ചന്ന. വളരെ ചെറുപ്പകാലം മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്ര , കഭി അൽവിദ നാ കെഹ്ന , മൈ ഫ്രണ്ട് ഗണേശ , ഫൂങ്ക് , തുടങ്ങിയ സിനിമകളിലാണ് താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടത്.
നായികയായി സിനിമകളിൽ അരങ്ങേറുന്നതിനു മുമ്പ് ടെലിവിഷൻ മേഖലയിൽ താരം സജീവമായിരുന്നു. ഡെവോൺ കേ ദേവ്…മഹാദേവ് , ഓയേ ജാസി , എംടിവി ഫനാഹ് തുടങ്ങിയ ടെലിവിഷൻ ഷോകളിൽ താരം സജീവമായി പങ്കെടുത്തിരുന്നു. എന്തായാലും 2004 മുതൽ ഇതുവരെയും സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി നിലകൊള്ളുന്നു.
സിനിമയോട് അടുത്തു നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത്
താരത്തിലെ അച്ഛൻ പഞ്ചാബി സിനിമാ നിർമ്മാതാവും അമ്മ ടെലിവിഷൻ നടിയും ആയിരുന്നു. പക്ഷേ താരം സിനിമാ മേഖലയിൽ തന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് നിലയുറപ്പിച്ചത്. അച്ഛനുമമ്മയും ഒരുപാട് താരപദവി ഉള്ളവർ ആയതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന് തന്റെ ഇടം ഭദ്രമാക്കാൻ സാധിച്ചു എന്നത് വാസ്തവമാണ്.
ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ് ഷോകൾ, സ്കെച്ചുകൾ മുതലായവയുടെ ഭാഗമായും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി താരം അഭിനയിക്കുന്നു. ഹിന്ദി സിനിമ നായകൻ നടന്മാരുടെ കൂടെ എല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടിയെടുക്കുകയും നിലനിർത്തുകയും ചെയ്യുന്നു.
സിനിമകൾക്കും ടെലിവിഷൻ എപ്പിസോഡുകളും പുറമെ വെബ് സീരീസുകളിലും താര സജീവമായി അഭിനയിക്കുന്നുണ്ട്. ഒരുപാട് മികച്ച വെബ് സീരീസുകൾ താരത്തിന് വേഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെ യും താരം ഒരുപാട് കാലത്തിനപ്പുറവും അറിയപ്പെടുന്ന തരത്തിലുള്ള വൈഭവം കാഴ്ചവെക്കുകയും ആരാധകരെ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫോട്ടോ ക്യൂട്ട് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താരം ചെവിയിൽ ഒരു പൂ വച്ചിട്ടുണ്ട് അത് ഫോട്ടോയെ കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ലുക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ട്.