തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്… മനസ്സ് തുറന്ന് മാളവിക ജയറാം…

in Entertainments

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. കഴിഞ്ഞ ദിവസമാണ് പാർവതിയുടെ ഒരു റാംപ് വാക്ക് വൈറലായത്.

മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. അതു തന്നെയാണ് താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ബോഡി ഷെയ്മിങ് മറ്റും ഉണ്ടായാൽ പ്രേക്ഷകർ തന്നെ പ്രതികരിക്കുന്നത്. ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

മകൻ കാളിദാസ് ജയറാം സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ അഭിനേതാവായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും പറയേണ്ടത് തന്നെയാണ്. ഒരുപാട് മികച്ച വേഷങ്ങളും താരത്തെ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷക അഭിപ്രായം.

മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. പിതാവ് ജയറാം തന്നെ അത് തുറന്നു പറയുകയും ചെയ്തിരുന്നു. ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ വരുന്നുണ്ട് എന്നും അടുത്തു തന്നെ സിനിമ ജീവിതത്തിലേക്കുള്ള അവളുടെ അരങ്ങേറ്റം ഉണ്ടാകുമെന്നും ജയറാം പറഞ്ഞിരുന്നു. ഇപ്പോൾ വൈറലാകുന്നത് മാളവികയുടെ ഒരു അഭിമുഖമാണ്.

എന്നെങ്കിലും അഭിനയിക്കുകയാണെങ്കില്‍ ഏതു നടനോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് സുഹൃത്തായ ഉണ്ണി മുകുന്ദന് ഒപ്പം അഭിനയിക്കാന്‍ ആണ് ആഗ്രഹമെന്ന് ആണ് മാളവിക തുറന്നു പറയുന്നത്. തന്റെ ശരീര പ്രകൃതിക്കും നീളത്തിനും മാച്ച് ആയിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദന്‍ എന്നാണ് താരപുത്രിയുടെ അഭിപ്രായം. വളരെ പെട്ടെന്നാണ് മാളവികയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Malavika
Malavika

Leave a Reply

Your email address will not be published.

*