ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു.
അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.
സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരം വിമർശകരേയും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക്കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ വൈറലാവുകയാണ്.
25 വയസ്സ് ആയിട്ട് വിവാഹം കഴിക്കാത്തതിന്റെ കാരണം താരം വ്യക്തമാക്കുന്നുണ്ട്. യഥാർഥ ജീവിതത്തിൽ ടോം ബോയിയാണോ, ആരെയെങ്കിലും മർദിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ആൺകുട്ടികളെ ഞാൻ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞ് പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിന ഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത് എന്നാണ് താരം മറുപടി പറയുന്നത്.
അതുകൊണ്ടായിരിക്കും വിവാഹത്തിനു വേണ്ടി ആരും താരത്തെ സമീപിക്കത്തത് എന്നാണ് താരത്തിന് ഈ വാക്കുകളിൽ നിന്നും പ്രേക്ഷകർ ഊഹിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ താരത്തിന് വിവാഹം കഴിക്കണമെന്നും അമ്മയാകണം എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന് പുതിയ വാക്കുകളും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.
Leave a Reply