ന്യായം റോബിന്റെ ഭാഗത്ത്, പക്ഷെ ലാലേട്ടന്‍ ശിക്ഷിക്കും! താരത്തെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍…

in Entertainments

ബിഗ് ബോസ് മലയാളം സീസൺ ഫോർ വളരെ ആവേശകരമായി മുന്നോട്ടുപോവുകയാണ്. വൈൽഡ് കാർഡ് എൻട്രി യിലൂടെ പുതിയ രണ്ട് പേർ മത്സരാർത്ഥികൾ ആയി ബിഗ്ബോസ് ഹൗസിലെക്ക്‌ കടന്നുവന്നതോടെ ബിഗ് ബോസ് ഹൗസ് ൽ മത്സരങ്ങളുടെ ചൂട് വർദ്ധിച്ചുവന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. പ്രേക്ഷകർക്കിടയിൽ ആകാംഷയും ആവേശവും വർദ്ധിച്ചുവരികയാണ്.

കഴിഞ്ഞ നാല് സീസനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ പെരുമാറ്റവും ആറ്റിട്യൂട് എന്ന് തന്നെ പറയാവുന്നതാണ്. കാരണം ഇതുവരെ കാണാത്ത പെരുമാറ്റങ്ങൾ ആണ് ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിൾ നിന്ന് കാണാൻ സാധിക്കുന്നത്. പരസ്പരം തെറി വിളിച്ചും പാര വെച്ചും വഴക്കിടുകയാണ് മത്സരാർത്ഥികൾ.

ബിഗ് ബോസിന് പ്രേക്ഷകർ ഏറെയാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന മലയാളം റിയാലിറ്റി ഷോ ഒരുപക്ഷേ ബിഗ് ബോസ് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും പുതിയ പുതിയ ചർച്ചകൾ ഉയരുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ ഉം ഒരുപാട് ഫാൻസ് പേജ് കാണാൻ സാധിക്കും. ഓരോ മത്സരാർത്ഥികൾക്കും ഫാൻ പേജുകൾ ഉണ്ട് എന്നതും വ്യക്തമാണ്.

കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിലെ പുതിയ ടാസ്കിനേ ആസ്പദമാക്കി വന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഫാൻസ് പേജ് ലാണ് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ പറഞ്ഞ കാര്യം പല പ്രേക്ഷകരും തുറന്നു പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എന്നതാണ് ഏറെ ശ്രദ്ധേയം.

കുറേപേർ പറഞ്ഞ കാര്യം കഴിഞ്ഞ ദിവസത്തെ കോർട്ട് മുറിയിലെ സംഭവമാണ്. Kകുറിപ്പിൽ പറഞ്ഞതിന് ആകെത്തുക ഇതാണ്. ” സാധാ മലയാളിയെപ്പോലെ ബിഗ് ബോസ് ഹൗസിലെ ഓരോ സംഭവവികാസങ്ങളും കണ്ട് ആസ്വദിക്കുന്ന ആളാണ് ഞാൻ. ഈ സീസണിൽ എനിക്ക് അത്ര വലിയ താൽപര്യമോ അതേ അവസരത്തിൽ വെറുപ്പ് ഇല്ലാത്ത ഒരാളായിരുന്നു ഡോക്ടർ റോബിൻ.

” ഒരു കിടിലൻ മത്സരാർത്ഥി എന്ന നിലയിലും, അതേ അവസരത്തിൽ ഒരു മോശം മത്സരാർഥി എന്ന നിലയിലും അദ്ദേഹത്തെ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ റോബിന്റെ ഭാഗത്താണ് ശരി എന്നത് എല്ലാവർക്കും അറിയാം. റിയാസ് ആദ്യം മുതൽക്കെ റോബിൻനൊട് എന്തോ ശത്രുത ഉള്ളത് പോലെയാണ് പെരുമാറുന്നത്. ഇന്നത്തെ ടാസ്കിലും അത് കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചു.”

” വിനയ് ന്യൂട്രൽ ആയി റോബിൻ നൊട് സംസാരിക്കുമ്പോൾ റിയാസ് എന്തോ വെറുപ്പ് ഉള്ളത് പോലെയാണ് റോബിൻ നോട്‌ സംസാരിച്ചത്. റോബിൻ പകരം അവിടെ ജാസ്മിൻ ആയിരുന്നുവെങ്കിൽ ഒരിക്കലും റിയാസ് ആ രീതിയിൽ പെരുമാറില്ലായിരുന്നു എന്ന് കുറിപ്പിൽ പറയുന്നുണ്ട്. എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയിട്ടുള്ള മത്സരാർത്ഥി അത് ജാസ്മിനാണ്. എല്ലാ സമയത്തും ഡോക്ടറോട് ഒരു പുച്ഛ മനോഭാവം ആണ് അവർക്കുള്ളത്. “

ഡോക്ടർ തെറി പറഞ്ഞതിന്റെ മേലിൽ ഇപ്രാവശ്യം ലാലേട്ടൻ അദ്ദേഹത്തെ ശിക്ഷിക്കാൻ സാധ്യതയുണ്ട്. പക്ഷേ അതേ അവസരത്തിൽ ഇതിന് മുമ്പ് പല ദിവസം ജാസ്മിൻ തെറി പറഞ്ഞതായി ബിഗ് ബോസിനും ലാലേട്ടനും കണ്ടിട്ടും അതിൽ പ്രതികരിക്കുന്നില്ല. ഇപ്രാവശ്യം പ്രതികരിക്കാനാണ് സാധ്യത
എന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

*