
ഉദിക്കുന്നതിനു മുന്നേ അസ്തമിച്ച ഒരുപാട് കലാകാരന്മാറും കലാകാരികളും നമുക്കിടയിൽ ഉണ്ടായിട്ടുണ്ട്. പതിനാറാം വയസ്സിൽതന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി മലയാളി സിനിമാപ്രേമികളുടെ അഭിമാനമായി മാറിയ മോനിഷ ഇരുപത്തിരണ്ടാം വയസ്സിൽ ആണ് നമ്മെ വിട്ടുപിരിഞ്ഞത്. അതേപോലെ സിൽക് സ്മിത സുശാന്ത് സിംഗ് രാജ്പുത് മലയാളസിനിമയിൽ അടക്കം നായിക വേഷത്തിൽ തിളങ്ങിയ സൗന്ദര്യ തുടങ്ങിയവർ ഇത് പോലെയാണ്.



ഈ രീതിയിൽ ചുരുങ്ങിയകാലം സിനിമയിൽ സജീവമായി ഇഹലോകവാസം വെടിഞ്ഞ് താരമാണ് ജിയ ഖാൻ. നഫീസാ റിസ്‌വി ഖാൻ എന്ന പേരിലും താരം അറിയപ്പെടുന്നു. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. കേവലം മൂന്നു വർഷം നീണ്ട കരിയറിൽ മൂന്ന് സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.



2007 ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് അമിതാബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ നിശബ്ദ് എന്ന സിനിമയിൽ ജിയാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.



തൊട്ടടുത്തവർഷം അമീർഖാൻ നായകനായി പുറത്തിറങ്ങിയ ഗജിനി എന്ന സിനിമയിൽ താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. ആ വർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയായിരുന്നു ഗജനി. പിന്നീട് ഹിന്ദി റൊമാന്റിക് കോമഡി സിനിമയായ ഹൗസ്ഫുൾ എന്ന സിനിമയിൽ താരം അവസാനമായി പ്രത്യക്ഷപ്പെട്ടു.



2013 ലാണ് താരം ജീവിതം അവസാനിപ്പിച്ചത്. മുംബൈയിലെ തന്റെ സ്വന്തം വീട്ടിലായിരുന്നു ഒരു മുഴം കയറിൽ താരം ജീവിതം അവസാനിപ്പിച്ചത്. ബോളിവുഡ് ലോകത്തെ പല പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് കുറച്ച് ദിവസങ്ങൾക്കുശേഷം താരത്തിന്റെ മുറിയിൽനിന്ന് 6 പേജുള്ള ആ ത്മ ഹത്യാകുറിപ്പ് കണ്ടെടുക്കുകയും ചെയ്തു. തന്റെ കാമുകനാണ് ഇതിന്റെ പിന്നിലെ കാരണം എന്ന് എഴുതിയിരുന്നു. പിന്നീട് ഇന്ത്യയിലൊട്ടാകെ മര ണം ചർച്ചചെയ്യപ്പെടുകയും ചെയ്തു. സിബിഐ വരെ ഇടപെടേണ്ടി വന്നു.





