തോറിന്റെ ചുറ്റിക ഹനുമാന്റെ ഗദ. അയൺ മാൻ സുയിട്ട് കർണൻ ന്റെ കവചകുണ്ഡലം. അവന്ജര്സ് മഹാഭാരതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടനാണെന്ന് കൺകണ…

in Entertainments

സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാകുന്ന നടിയാണ് കൺകണ രാനാവത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

താരം തുറന്നുപറഞ്ഞ നിലപാടുകളാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്, ഒപ്പം താരത്തിന്റെ രാഷ്ട്രീയ നിരീക്ഷണവും രാഷ്ട്രീയപരമായി ട്ടുള്ള താരത്തിന്റെ ചായ്വും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ചർച്ചാവിഷയമായിട്ടുണ്ട്. ഭരണപക്ഷത്തിന് അനുകൂലമായിട്ടാണ് താരം പല നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞത്. അതുകൊണ്ടുതന്നെ താരം ട്രോളുകളുടെ സബ്ജക്ട് ആയി മാറുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ പുതിയ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഭാരതീയ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന രൂപത്തിൽ താരം പല പ്രാവശ്യം പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു. അതേപോലെ തന്നെയാണ് പുതിയതായും താരം അഭിപ്രായം തുറന്നു പറഞ്ഞത്. പക്ഷേ ഇപ്രാവശ്യം പറഞ്ഞത് പലരും പല രീതിയിൽ ഏറ്റെടുക്കുകയുണ്ടായി.

ലോകമെമ്പാടും കളക്ഷനുകൾ ഭേദിച്ചുകൊണ്ട് സൂപ്പർഹിറ്റായ അവഞ്ചേഴ്സ് സിനിമ മഹാഭാരതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിക്കപ്പെട്ടത് എന്ന അഭിപ്രായമാണ് കൺകണ പുതിയതായി രേഖപ്പെടുത്തിയത്. മാത്രമല്ല അവഞ്ചേഴ്സ്, അതിലെ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് എന്ന് താരം കൂട്ടിച്ചേർത്തു.

അവഞ്ചേഴ്സ് ലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് തോർ. കയ്യിൽ ഒരു ചുറ്റികയുമായി നടക്കുന്ന കഥാപാത്രമാണ് തോർ. എന്നാൽ ഇ തോറിന്റെ ചുറ്റിക യഥാർത്ഥത്തിൽ ഹനുമാൻ ന്റെ ഗദ എന്നാണ് കങ്കണ അഭിപ്രായപ്പെട്ടത്. അതേപോലെ അയൺ മാൻ സുയിട്ട് കർണൻ ന്റെ കവചകുണ്ഡലം ആണെന്നും താരം അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പല രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. അഭിനയിക്കാൻ അറിഞ്ഞതുകൊണ്ട് ലോകവിവരം വെക്കണം എന്നില്ല എന്ന് പലരും കമന്റുകൾ രേഖപ്പെടുത്തി. അതേ അവസരത്തിൽ പല ട്രോളുകളും താരത്തിനെതിരെ വന്നു. എന്നിരുന്നാലും താരത്തെ അനുകൂലിച്ചും പലരും രംഗത്ത് വരികയും ചെയ്തു.

Kangana
Kangana
Kangana
Kangana

Leave a Reply

Your email address will not be published.

*