
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ദേശയി അഥവാ ശിവാനി ദേശയി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.



മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ആണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മിനി സ്ക്രീനിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ മിനി സ്ക്രീൻ ആക്ടർസ് എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മികച്ച പരമ്പരകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്ക് വെക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്.



അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. നീല ഡ്രസ്സിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



2002 ൽ കന്യാദാൻ എന്ന അസാമി റീജിയണൽ ഭാഷയിലെ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2004 ൽ ഷാരൂഖാൻ രവീണ ടാൻഡൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.



2006 മുതൽ 2008 വരെ സി ടിവി സംപ്രേഷണം ചെയ്തിരുന്ന രാവണൻ എന്ന സീരിയലിൽ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് താരം മിനിസ്ക്രീനിലെ മിന്നും താരമായി മാറി. ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.





