കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ഇറ ഖാൻ. അമീർ ഖാൻ റെ മകളായ ഇറ ഖാൻ തന്റെ പിറന്നാൾ ദിവസം ധരിച്ച വസ്ത്രം ആയിരുന്നു സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയം. താരത്തിന്റെ വസ്ത്രധാരണ ക്കെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു.
പിറന്നാൾ ദിവസം തന്റെ കാമുകനൊപ്പം തികച്ചും ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഒപ്പം അമീർഖാനും ബർത്ത് ഡേ ആഘോഷം ദിവസത്തിൽ മകളോടൊപ്പം ഉണ്ടായിരുന്നു. അച്ഛനും മകളും ഒരുമിച്ച് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. അച്ഛനോടൊപ്പം ബിക്കിനി ധരിച്ച മകളെയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചത്.
വിമർശനങ്ങൾ പലവഴിയിൽ നിന്നാണ് വന്നത്. ഒരു അച്ഛൻ മകളോടൊപ്പം ഈ രീതിയിൽ പ്രത്യക്ഷപ്പെടാൻ പറ്റുമോ, ബിക്കിനി വേഷത്തിൽ ബർത്ത് ഡേ ആഘോഷം നടത്താമോ? തുടങ്ങിയ രീതിയിലുള്ള സദാചാര കമന്റുകൾ താരത്തിന് ഫോട്ടോക്ക് താഴെ വരാനും തുടങ്ങി. അതേ അവസരത്തിൽ താരത്തെ അനുകൂലിച്ചും പലരും രംഗത്തു വന്നു.
ഇപ്പോളിതാ താരത്തെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുകയാണ് സോനാ മൽഹോത്ര. ഇഷ്ടമുള്ളത് ധരിക്കാൻ അവൾക്ക് ആരുടെയും അനുവാദം വേണ്ട. അവൾക്ക് ഇഷ്ടമുള്ളത് അവൾ ധരിച്ചോട്ടെ.. അതിൽ ബാക്കിയുള്ളവർക്ക് എന്താണ് വേവലാതി. അവരവരുടെ കാര്യം മാത്രം നോക്കിയാൽ പോരേ. എന്ന് പറഞ്ഞുകൊണ്ടാണ് സോനാ മൽഹോത്ര രംഗത്തുവന്നത്.
ഇറ ഖാൻ ന്റെ സുഹൃത്തും ഗായികയും ആണ് സോനാ മൽഹോത്ര. താരത്തെ അനുകൂലിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കി ചിന്താഗതി എതിർത്തും ആണ് താരം രംഗത്തു വന്നത്. തന്റെ 25 ആം പിറന്നാൾ ആഘോഷ വേളയിൽ ആണ് താരം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് വളരെ മോശമായ കമന്റുകളും ട്രോളുകളും താരം കേൾക്കേണ്ടി വന്നു.
” അവൾ 25 വയസ്സ് തികഞ്ഞ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്. സ്വന്തമായി ചിന്തിക്കാൻ ശേഷിയുള്ള സ്വതന്ത്ര ചിന്താഗതിയുള്ള ഒരു പെൺകുട്ടിയാണ്. നിങ്ങൾ അവളുടെ ചോയ്സ് തന്നെയാണ് ചോദ്യം ചെയ്യുന്നത്. അവളെ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവളുടെ അച്ഛനും നിങ്ങൾക്കും ഇല്ല.
എന്നാണ് സോനാ എഴുതി വെച്ചിട്ടുള്ളത്.