നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടിവന്ന ഒരുപാട് സിനിമ-സീരിയൽ മേഖലയിലെ പ്രമുഖർ ഉണ്ട്. അതിൽ പ്രത്യേകിച്ചും എടുത്തു പറയേണ്ട വ്യക്തികളാണ് സുരേഷ് ഗോപി ഉണ്ണിമുകുന്ദൻ കൃഷ്ണകുമാർ അഹാന തുടങ്ങിയവർ. ഇവരുടെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോളുകളും നേരിട്ടവരാണ്.
അതേപോലെ മറ്റു സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് പേര് ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയവർ ധാരാളമാണ്. രാഷ്ട്രീയ നിലപാടുകൾ പറയാതെ സമൂഹത്തിൽ പൊതു ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ തുറന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെടത്തോട് കൂടി പോസ്റ്റ് ചെയ്യുന്നവരുമുണ്ട്.
ഇത്തരത്തിൽ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്ന ജൂഹി ചൗള. ഇപ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ തുറന്നു പറഞ്ഞതാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
സർക്കാസം ലെവൽ പോസ്റ്റ് ആണ് താരം പങ്കു വെച്ചിട്ടുള്ളത്. ഇന്ത്യൻ രൂപയുടെ മൂല്യ ഇടിവിനെയും, ദിവസംതോറും കുതിച്ചുയർന്ന് പെട്രോൾ വിലയെ ട്രോളി ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രധാനമായും ഇന്ത്യയുടെ രൂപയുടെ മൂല്യം കുറയുന്നതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. അതേ അവസരത്തിൽ ഡോളർ കുത്തനെ ഉയരുന്നതും താരം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ രൂപയ്ക്ക് സ്വയം രക്ഷപ്പെടാനുള്ള ഏക മാർഗം,
ഡോളർ ന് രാഖി കെട്ടി.. എന്നെ രക്ഷപ്പേടുത്തൂ എന്ന് പറയുക!! എന്നതു മാത്രമാണ്. എന്ന് വളരെ രസകരമായി സർക്കാസം ലെവൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചും താരം പോസ്റ്റിൽ പറഞ്ഞു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.