
മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച ഒരു അഭിനേത്രിയാണ് നിഖില വിമൽ. അഭിനയ ദൈവം കൊണ്ടാണ് മൂന്നു ഭാഷകളിലും താരം അറിയപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിക്കുകയും ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ താരത്തിന് ഒട്ടനവധി നേട്ടങ്ങളും അംഗീകാരങ്ങളും സിനിമാ മേഖലയിൽ നിന്ന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



എങ്ങനെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് ആരാധകർ താരത്തെ പ്രത്യേകം പ്രശംസിക്കാൻ ഉണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ വിജയങ്ങളായി ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. വെട്രിവേൽ, കിഡാരി, അരവിന്ദന്റെ അതിഥികൾ , ഞാൻ പ്രകാശൻ, മേരാ നാം ഷാജി , ഒരു യമണ്ടൻ പ്രേമകഥ, തമ്പി, അഞ്ചാം പാതിര, ദി പ്രീസ്റ്റ് എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.



ഇനി താരത്തിനായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ജോ ആൻഡ് ജോ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കെടുത്ത ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. താരം അഭിമുഖത്തിൽ കുസൃതി ചോദ്യങ്ങളുടെ റൗണ്ടിൽ ആണെങ്കിൽ പോലും പങ്കുവെച്ച വിഷയങ്ങളിൽ വിവാദ പരമായ പ്രസ്താവനകൾ തന്നെയാണ് അഭിമുഖത്തിലും താരത്തിന്റെ വാക്കുകളെയും വൈറലാക്കുന്നത്.



ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്നാണ് അവതാരകൻ കുസൃതിചോദ്യം റൗണ്ടിൽ ചോദിച്ചത്. പക്ഷേ ഇതിൽ താരത്തിന് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ല. ഉത്തരമായി അവതാരകൻ തന്നെ ചെസ് കളിയില്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാൽ മതി, അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന് പറയുകയുണ്ടായി. അവിടം മുതലാണ് താരത്തിന്റെ ചിന്ത വാക്കുകൾ ആയി പുറത്തു വന്നത്.



നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം വെട്ടാന്‍ കഴിയില്ലെന്നാര് പറഞ്ഞു എന്നാണ് ആദ്യം തന്നെ താരത്തിന് ചോദിക്കാനുണ്ടായിരുന്നത്.
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ഒരു സിസ്റ്റമേയില്ല എന്നും മൃഗങ്ങളെ സംരക്ഷിക്കുക എന്നൊരു രീതിയിലാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത് എന്നും പശുവിന് മാത്രം പ്രത്യേക ഇളവ് നൽകുന്നത് ശരിയല്ല എന്നും വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുത് എന്നും അതിനെ താരം തുടർച്ചയായി പറയുകയും ചെയ്തു.



വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് അതിന് വംശനാശം സംഭവിക്കുന്നതിനാലാണ് എന്നും പശുവിനെ മാത്രം കൊല്ലരുതെന്ന് പറഞ്ഞാൽ കോഴിയെയും മീനിനേയും കഴിക്കുന്നത് എങ്ങനെ ശരിയാവും എന്നും താരം അവതാരകനോട് ചോദിക്കുന്നുണ്ട്. കുസൃതി ചോദ്യം റൗണ്ടിൽ താരം പറഞ്ഞതത്രയും ആശയ സമ്പുഷ്ടം ആയിരുന്നു. കഴിക്കുകയാണെങ്കിൽ ഞാൻ എന്തും കഴിക്കും എന്നും നിർത്തുകയാണെങ്കിൽ എല്ലാം നിർത്തും എന്ന് സ്വന്തം കാര്യം താരം തുറന്നു പറയുകയും ചെയ്തു.




