നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഫ്ലോറ സൈനി ഇനി അഥവാ ആശ സൈനി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിൽ സജീവസാന്നിധ്യമായ താരം കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
ഏകദേശം അമ്പതോളം സിനിമകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. പല പ്രമുഖ നടന്മാരുടെ കൂടെ വെള്ളത്തിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ബാല കൃഷ്ണ, രജനികാന്ത് , സുധീപ് , ശിവരാജ് കുമാർ, പ്രഭു, കാർത്തിക്, ജഗപതി ബാബു തുടങ്ങിയ സൗത്ത് ഇന്ത്യയിലെ പ്രമുഖ നടന്മാരുടെ കൂടെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞു.
താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സോഷ്യൽ മീഡിയയിൽ അവകളോക്കെ ആരാധകർക്ക് വേണ്ടി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഒരു വസ്ത്രത്തിന്റെ പരസ്യത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത് എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ എന്നാണ്. കാരണം വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്.
1999 ൽ പുറത്തിറങ്ങിയ പ്രേമ കോസം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തൊട്ടടുത്തവർഷം മിഥുൻ ചക്രവർത്തി നായകനായി പുറത്തിറങ്ങിയ sabse bada beimaan എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം സിനിമയിൽ സജീവമായി നിലകൊണ്ടു.
2002 ൽ രവിചന്ദ്രൻ, ശിവരാജ് കുമാർ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കോദണ്ഡ രാമ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്. ഒരുപാട് സിനിമകളിൽ സ്പെഷൽ എപിയറൺസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.