
മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ താരം അഭിനയിച്ചു തുടങ്ങിയ വർഷങ്ങളായെങ്കിലും ഇപ്പോഴും നായകനായി തന്നെ താരം തുടരുകയാണ് എന്നതിൽ ഒരു അത്ഭുതവും ഒരു മലയാളി പ്രേക്ഷകനും തോന്നുന്നില്ല. പിന്നെ അതിലും അത്ഭുതമായി തോന്നുന്നത് താരം ഇപ്പോഴും ഒരു ചോക്ലേറ്റ് ഹീറോ ആയി കാണുന്നു എന്നും ഇപ്പോഴുള്ള പെൺകുട്ടികൾക്ക് പോലും കുഞ്ചാക്കോ ബോബൻ എന്ന നടനോട് പ്രണയം തോന്നാതിരിക്കില്ല എന്നും അത്രത്തോളം സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത് എന്നതുമാണ്.



എന്തായാലും സൗന്ദര്യത്തേക്കാൾ ഉപരി അഭിനേതാവ് എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. കാരണം ആദ്യമായി അഭിനയിക്കുന്നത് തന്നെ നായകനായിട്ടാണ് എന്ന താരത്തിന് ഓഡിഷൻ ദിവസങ്ങളിളെ പെർഫോമൻസിനെ മികവാണ് അടയാളപ്പെടുത്തുന്നത്. അതിനുശേഷം ചെയ്ത് ഓരോ കഥാപാത്രങ്ങളിലും തന്റെതായ ഇടം അടയാളപ്പെടുത്താനും ഒരുപാട് വർഷങ്ങൾക്കിപ്പുറവും കൈയ്യടികൾ നേടാനുമുള്ള അഭിനയം താരം കാഴ്ച വെച്ചിട്ടുണ്ട്.



റൊമാന്റിക് ഹീറോയായി ഒരുപാട് വർഷക്കാലം പെൺകുട്ടികളുടെ ക്രഷ് ആയി താരം നിലനിന്നു എങ്കിലും പിന്നീട് താരം തന്നെ അഭിനയത്തിന്റെ റൂട്ട് ഒന്ന് മാറ്റി പിടിച്ചപ്പോഴും കയ്യടികൾക്ക് ഒരു കുറവും മലയാളി പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ സൽക്കാര റൂമിൽ താരത്തിന് അഭിനയ ഭാവ പ്രകടനങ്ങൾ നിറയുകയാണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെ.



തുടക്കം മുതൽ ഇപ്പോഴും പ്രണയ സീനുകളിൽ താരത്തെ വെല്ലുന്ന രൂപത്തിൽ അഭിനയിക്കാൻ മലയാളത്തിൽ മറ്റൊരാളില്ല എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിലുള്ള താരത്തെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചത് ഒരു പ്രണയ വിവാഹം തന്നെയായിരുന്നു. എന്നിരുന്നാൽ കൂടെയും പ്രിയതമ സിനിമയിൽ നിന്ന് പുറത്തായി എന്നതാണ് ഒരു ശ്രദ്ധേയമായ കാര്യം. സിനിമാ ലോകത്ത് ഉള്ള വ്യക്തി അല്ലെങ്കിലും കുഞ്ചാക്കോ ബോബൻ പ്രിയതമ പ്രിയ എല്ലാവർക്കും പ്രിയങ്കരിയും സുപരിചിതയുമാണ്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരവും താര കുടുംബവും സജീവമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഉം താരത്തിനെ പ്രിയതമ എപ്പോഴും ഉണ്ടാകാറുണ്ട് എന്നാണ് പലരുടെയും അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു റൊമാന്റിക് ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രിയതമനൊപ്പം ഉള്ള ലൗ സീൻ ആണ് ആരാധകർ ഏറ്റെടുത്തത്. ഓ പ്രിയേ, എന്റെ മകന്റെ അമ്മ ലൈഫ് ലൈൻ എന്നീ ഹാഷ്ടാഗുകൾ താരം ഉപയോഗിച്ചിട്ടുണ്ട്. ഉഫ്… നോ രക്ഷ എന്നാണ് ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമക്ക് അകത്തും പുറത്തുമുള്ള പ്രമുഖരിൽ പലരും ചിത്രത്തിന്റെ ക്യാപ്ഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താര ദമ്പതികളുടെ ചിത്രം വൈറലായി എന്ന് ചുരുക്കം.


