ഗ്ലാമറിന്റെ അതിപ്രസരം. 9 മില്യൺ ഫോളോവർസ് ഉള്ള അക്കൗണ്ട് ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു….

in Entertainments

ഒരുപാട് വർഷങ്ങൾ സ്വപ്നംകണ്ട് ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഒറ്റരാത്രികൊണ്ട് ചീട്ട് കൊട്ടാരം പോലെ ഇടിഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ഈ ഒരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് പ്രമുഖ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ സോഫിയ അൻസാരി. തന്റെ ഒരുപാട് വർഷത്തെ അധ്വാനവും ഫലവുമാണ് ഒറ്റ നിമിഷത്തിൽ ഇല്ലാതായത്.

ഒരൊറ്റ സിനിമയിലും സീരിയലിലും അഭിനയിക്കാതെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഉടമയായിരുന്നു സോഫിയ അൻസാരി. ഏതൊരാളും കൊതിച്ചുപോകുന്ന സോഷ്യൽ മീഡിയ പിന്തുണയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. താരത്തിന്റെ ഫാൻ പേജിനു വരെ അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ട്.

ഇപ്പോൾ 9 million അടുത്ത ആരാധകരുണ്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ബാൻ ചെയ്തിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന പേരിലും താരം അറിയപ്പെട്ടിരുന്നു. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളായിരുന്ന് താരം കൂടുതലും ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത്. താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും ഒരുപാട് ആരാധകരും ഉണ്ടായിരുന്നു.

പക്ഷേ iപ്പോൾ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം റൂൾസ് ആൻഡ് റെഗുലേഷൻസ് വിരുദ്ധമായാണ് താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത് എന്ന പരാതിയുടെ മേൽ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒഫീഷ്യലായി ഇൻസ്റ്റാഗ്രാം ബാൻ ചെയ്യുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ ഇതുതന്നെയാണ് ചർച്ച വിഷയം.

താരത്തിന്റെ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ആയി എന്ന് അറിഞ്ഞപ്പോൾ ആരാധകർ ആകെ ഷോക്ക് ആയി എന്നതാണ് വാസ്തവം. എന്താണ് ഡിലീറ്റ് ആകാനുള്ള കാരണം എന്ന ചോദ്യമാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ നെതിരെ താരം പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

പക്ഷേ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇതേ അവസരത്തിൽ പലരും ഇതൊരു ഇൻസ്റ്റാഗ്രാം ചെയ്ത അഭിനന്ദനാർഹമായ കാര്യമാണ് എന്നും കമന്റുകൾ രേഖപ്പെടുത്തുകയുണ്ടായി. അതേ അവസരത്തിൽ താരത്തിന്റെ ആരാധകർ അവരുടെ സങ്കടവും വിഷമവും കമന്റ് ൽ അറിയിക്കുന്നുണ്ട്.

Sofia
Sofia
Sofia
Sofia

Leave a Reply

Your email address will not be published.

*