
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അഹ്‌സാസ് ചന്ന. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്ത താരമാണ് അഹ്‌സാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.



1999 ൽ ജനിച്ച താരം 2004 ൽ തന്റെ അഞ്ചാം വയസ്സിലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ടീനേജ് പ്രായം വരെ സിനിമയിൽ സജീവമായ താരം പിന്നീട് ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമ-സീരിയൽ വെബ് സീരീസ് ഈ മൂന്നു വിഭാഗങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമായി മാറുന്നുണ്ട്. പലരീതിയിലുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലും കാണപ്പെടുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ ഏറ്റവും അവസാനം പുറത്തുവന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. പിങ്ക് ഡ്രസ്സ് ൽ ഗ്ലാമറായി ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ അവാർഡ് ദാന ചടങ്ങിലെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ബിൽഡിങ് ആയി മാറിയിരിക്കുന്നു.



രണ്ടായിരത്തി നാലിൽ രാംഗോപാൽ വർമ നിർമ്മിച്ച വാസ്തുശാസ്ത്ര എന്ന ഹിന്ദി ഹൊറർ സിനിമയിൽ റോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2017 വരെ ഇടവിട്ട് താരം ഒരുപാട് നല്ല സിനിമകൾ ചെയ്തു. പക്ഷേ താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത് സീരിയലിലെ വേഷങ്ങളിലൂടെയാണ്.



2006 മുതൽ 2009 വരെ സീ ടിവി സംപ്രേഷണം ചെയ്തിരുന്ന കസം ഹേ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഓയെ ജാസി, ദേവൺ കെ ദേവ് മഹാദേവ് എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട പരമ്പരകൾ. ഒരുപാട് സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഈ വർഷം ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത മോഡൽ ലൗ മുംബൈ ആണ് താരം അഭിനയിച്ച അവസാന വെബ് സീരീസ്.





