
തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്.



റിങ് മാസ്റ്റർ , ഇത് എന്ന മായം , നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്.



മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.



അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്.



ഇപ്പോൾ താരം ഗ്ലാമർ വേഷങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നതിന് കുറിച്ചും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞിട്ടില്ല അത് ഗ്ലാമർ എന്ന വാക്കിനെ തെറ്റിദ്ധരിച്ചതു കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർത്ഥം. ഗ്ലാമർ ആകാൻ ഞാൻ തയ്യാറാണ് പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് പ്രദർശിപ്പിച് അഭിനയിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല എന്നാണ് താരം പറയുന്നത്.



ശരീര ഭാരം കുറച്ചതിനെക്കുറിച്ച് താരം പറഞ്ഞത് ഈ ഭാരത്തിൽ ഞാൻ കംഫർട്ട് ആണ് എന്നും എനിക്കിഷ്ടമുള്ള എല്ലാ വസ്ത്രങ്ങളും ഇപ്പോൾ എനിക്ക് ധരിക്കാൻ കഴിയുന്നുണ്ട് എന്നുമാണ്. കുറച്ച് മുമ്പ് അവസ്ഥ ഇതായിരുന്നില്ല എന്നും താരം പറയുന്നു. എന്നാൽ കുറച്ചു മുൻപത്തെ അവസ്ഥയാണ് എന്റെ പല ആരാധകർക്കും ഇഷ്ടം അത് തെറ്റാണ് ഞാൻ പറയുന്നില്ല കാരണം അത് അവരുടെ അഭിപ്രായം ആണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.




