സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാമേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു.
മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം പരന്നിട്ടുണ്ട്. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്. അത് വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കുന്നതിനുള്ള കാരണമായി.
2018 ലാണ് ജോസഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ തന്നെ ജോസഫ് എന്ന ചിത്രത്തിലെ സ്ഥാനം വലുതാണ്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. മികച്ച പ്രേക്ഷക പിന്തുണ ഈ സിനിമയിലൂടെ താരം നേടി.
കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന്റെ അഭിനയത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു. മികച്ച വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.
വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വർക്കൗട്ട് വീഡിയോ ആണ് . വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply