ലോക സുന്ദരി പട്ടം കരസ്ഥമാക്കി കൊണ്ട് ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരമാണ് മാനുഷി ചില്ലർ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തെളിഞ്ഞുനിൽക്കുന്ന താരം തന്റെ അഭിനയ മികവുകൊണ്ടും അതിലുപരി സൗന്ദര്യം കൊണ്ടും മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. 2017 മിസ്സ് വേൾഡ് സൗന്ദര്യമത്സരം ജേതാവായ അതിന് കൂടിയാണ് താരം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.
2017 ൽ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ഹരിയാനയിൽ നിന്ന് മത്സരിച്ച താരം ആ വർഷം വിജയിക്കുകയും പിന്നീട് ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. മിസ് വേൾഡ് കിരീടം ചൂടുന്ന ഇന്ത്യയിലെ ആറാമത്തെ വ്യക്തിയായി 2017 ൽ താരം മാറുകയും ചെയ്തു. പിന്നീട് താരത്തിന് പല മേഖലയിൽനിന്നുള്ള അവസരങ്ങൾ തേടി എത്തുകയുണ്ടായി.
സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.
ഇപ്പോൾ താരത്തിന്റെ ചില പുതിയ ക്യാൻഡിഡ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുസ്ഥലത്ത് കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിറന്നാൾ ദിവസമാണ് താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.
നടി മോഡൽ എന്നതിനപ്പുറത്തേക്ക് താരം ഒരു കുച്ചുപ്പുടി ഡാൻസർ കൂടിയാണ്. ഈ അടുത്ത് ട്രൈലർ പുറത്തുവന്ന സൂപ്പർഹിറ്റ് ഹിസ്റ്റോറിക്കൽ സിനിമ പൃഥ്വിരാജ് ൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്തു അക്ഷയ് കുമാർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമ നിർമിച്ചത് യാഷ് രാജ് ഫിലിം ആണ്.
പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാറ്റ ഫാഷൻ ബിഗ് ബസാർ ജിയോ വാച്ച് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. അഡിഡാസ് ന്റെയും പാന്റീൻ ന്റെയും ഇന്ത്യയിൽനിന്നുള്ള ബ്രാൻഡ് അംബാസഡർ താരം തന്നെയാണ്.