അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു.
2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷകപ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്.
വിദ്യാഭ്യാസ രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരത്തിന് കൈവരിക്കാൻ സാധിച്ചു. ഹരിഹറിലെ KIAMS- ൽ ധനകാര്യത്തിൽ MBA ബിരുദം താരം നേടി. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിസ്ഥിതി നിയമത്തിൽ പിജി ഡിപ്ലോമയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും താരം നേടിയിട്ടുണ്ട്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം.
താരം ജോലിയിലെ ഒഴിവുസമയങ്ങളിൽ ആണ് മോഡലിംഗിൽ പ്രവർത്തിച്ചിരുന്നത്. അത് പിന്നീട് സിനിമാ ബിസിനസിലേക്കും അഭിനയത്തിലേക്കും ഉള്ള വലിയ വാതായനങ്ങൾ തുറന്നു കൊടുക്കുകയായിരുന്നു. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും ഭാരത നേടാൻ സാധിച്ചത് സിനിമയിലേക്കുള്ള അവസരങ്ങൾക്ക് വലിയതോതിൽ ആക്കം കൂട്ടി.
താരം പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത് അതൊരു ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബം ആയിരുന്നു. ഇപ്പോഴും കുറച്ചുവർഷങ്ങളായി സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. ഈയടുത്ത ഒരു അഭിമുഖത്തിൽ താരം അതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിന് അഭിമുഖം ആരാധകർ ഏറ്റെടുത്തത്. സമൂഹ മാധ്യമ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകർ ഉണ്ട് എന്നതിന് തെളിവാണിത്.
വർഷങ്ങളോളമായി സിനിമാ മേഖലയിൽ നിന്നും താൻ വിട്ടുനിൽക്കുന്നത് ജൻഡർ ജസ്റ്റിസ് സിനിമാമേഖലയിൽ ഇല്ലാത്തതു കൊണ്ടാണ് എന്നാണ് താരത്തിന് വാക്കുകൾ. തൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല എന്നും അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല എന്നും താരം പറയുന്നുണ്ട്. സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത് അംഗീകാരങ്ങൾ ലഭിക്കുമ്പോൾ ആണല്ലോ അതുകൊണ്ടുതന്നെ ഓരോ തവണയും ഓരോ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം എന്നും താരം പറഞ്ഞു.
ഇങ്ങനെ തർക്കിച്ച് വാങ്ങുന്നത് മടുത്തപ്പോഴാണ് സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കാമെന്ന് തീരുമാനിച്ചത്. പക്ഷേ ഞാൻ ഇടവേള എടുത്ത സമയം കൊണ്ട് സിനിമ ഇൻഡസ്ട്രിയിലെ തന്നെ സ്ഥാനം തന്നെ നഷ്ടപ്പെടുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. സജീവമായിരുന്ന കാലത്ത് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്കു ഇതര ഭാഷകളിലും സമ്മാനിച്ച താരം ആയതു കൊണ്ടുതന്നെ ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന് വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.
Leave a Reply