ക്യൂട്ടീ ഇന്ത്യൻ ക്രഷ് ✨ രശ്മിക മന്ദന അന്നും ഇന്നും… വൈറൽ ഫോട്ടോകൾ കാണാം…

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സാൻഡൽവുഡ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുന്നത് താരത്തിന് എളുപ്പമാവുകയായിരുന്നു.

അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ഇതിന് കാരണമായി പറയാറുണ്ട്. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്. ലോകത്താകമാനം അറിയപ്പെടുന്ന അഭിനേതൃയായി ഇപ്പോൾ താരം മാറിക്കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും കൂടിയാണ് താരം. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രശസ്തിയുടെ കാരണങ്ങളിലൊന്നാണ്.

ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ചെറുപ്പത്തിലേ ഫോട്ടോകളും അതെ പോസിലുള്ള ഇപ്പോഴത്തെ ഫോട്ടോകളും ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ പ്രേക്ഷകർ പെട്ടന്നാണ് ഏറ്റെടുത്തത്.

Rashmika
Rashmika
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*