വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന് പല വ്യത്യസ്തമായ വേർഷൻ പുറത്തുകൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുന്ന തത്രപ്പാടിലാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫർമാരും പങ്കെടുക്കുന്ന മോഡൽസും.
കൊറോണ കാല സമയത്ത് കൂടുതൽ പ്രചാരത്തിൽ വന്ന ഫോട്ടോഷൂട്ട് കൺസെപ്റ്റ് ഇപ്പോൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്നു. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. പലരും ഇപ്പോൾ മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുകയാണ്.
മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട് ഒരുപാട് മോഡൽ നമ്മുടെ മലയാളനാട്ടിൽ ഉണ്ട്. ഈ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫോട്ടോഷൂട്ട് മോഡലാണ് സീതു കൃഷ്ണ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെട്ടത്.
അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സദാചാര ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ താരം പല രീതിയിലുള്ള മോശമായ കമന്റുകൾ കേട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. കൊന്നപ്പൂ കൊണ്ട് ശരീരം മറച്ച് വിഷു ദിന ഫോട്ടോ ഷൂട്ട് ചെയ്ത താരത്തെ പലരും പലരീതിയിൽ വിമർശിക്കുകയുണ്ടായി.
ഒരു മത വിശ്വാസത്തെ ആചാരത്തെ സംസ്കാരത്തെ അവഹേളിക്കുന്ന രൂപത്തിലാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തത് എന്ന് പലരും ആക്ഷേപിച്ചു. ഇതിനെതിരെ താരം ഈ അടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. വിഷു ദിനത്തിലെ ഫോട്ടോഷൂട്ട് തന്നെയായിരുന്നു താരം പ്രധാനമായ ചർച്ചാ വിഷയമാക്കി തെരഞ്ഞെടുത്തത്. താരത്തിന്റെ വാക്കുകളിങ്ങനെ.
കൊന്നപ്പൂ കൊണ്ട് ശരീരം മറച്ചു എന്നതാണ് അവരുടെ പ്രശ്നം. കാരണം അവർ പ്രതീക്ഷിച്ച എന്തോ ഒന്ന് അവർക്ക് ലഭിച്ചില്ല അത് തന്നെയാണ് ഇങ്ങനെയുള്ള വിമർശനങ്ങൾ വരാൻ കാരണം. ഞാൻ ന ഗ്നത മറച്ചു എന്നതാണ് അവരുടെ പ്രശ്നം. ചിലപ്പോ ആ ഫോട്ടോയിൽ നിന്ന് അവർ ഉദ്ദേശിക്കുന്നത് കിട്ടാത്തത് കൊണ്ടായിരിക്കാം.
ഇതേ കൊന്നപ്പൂ താഴെ കിടന്നാൽ അതിനെ ചവിട്ടി പലരും പോകാറുണ്ട്. പലരും ചവിട്ടാറുണ്ട്. അപ്പോൾ അവർ അതിനെ അവഹേളിക്കുന്നത് അല്ലേ. അപ്പോൾ അവർ അതിനെ അപമാനിക്കുന്നില്ലേ. കൊന്നപ്പൂവ് അപമാനിക്കുന്നു എന്ന് പറയുന്നവർ അതുപോലെ താഴെ വീണപ്പോൾ അതിനെ ചവിട്ടി പോകാറുണ്ട്. അപ്പോൾ അവരുടെ ഉദ്ദേശം വേറെ തന്നെയാണ് എന്ന് താരം തുറന്നുപറഞ്ഞു.
Leave a Reply