
മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ കേരള കര ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്.



ആദ്യം തന്നെ വളരെ മികച്ച സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു എന്നത് താരത്തിന്റെ കരിയറിലുള്ള ഉയർച്ചകൾക്ക് കാരണമായി പറയാം. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്.



മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്നു. സിനിമകളുടെ തിരക്കുകൾക്കിടയിലും താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും അവതരിപ്പിച്ചിട്ടുള്ളത്.



വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേമം എന്ന വലിയ സിനിമക്ക് ശേഷം താരം മലയാളത്തിൽ നായികയായി എത്തുന്നത് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തിലൂടെയാണ്. മലയാളികൾക്കിടയിൽ താരത്തിന് ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഒരുപാട് ആരാധകരെ നേടിയെടുക്കാൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല.



മികച്ച പ്രേക്ഷകപ്രീതി പ്രേമത്തിലെതു പോലെതന്നെ ആ സിനിമയും താരത്തിന് നേടിക്കൊടുത്തു. ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഈ ഷോട്ട് ഫിലിമിന് ലഭിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഇന്നും നിലനിർത്താൻ സാധിക്കുന്നു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ബാക്ക് ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.



