പുഞ്ചിരിക്കുന്ന മുഖവുമായി സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. കുടുംബത്തിന്റെ ബുദ്ധിമുട്ടുകളെയും പ്രാരാബ്ധങ്ങളെയും എല്ലാം സ്വന്തം തോളിലേറ്റിയത് കൊണ്ടാണ് ഹനാന് മീൻ വില്പനക്ക് ഇറങ്ങേണ്ടി വന്നത്. ആ കാഴ്ചയും മനസ്സും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം തരംഗം ആവുകയും മലയാളികളും ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സ്കൂൾ യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജങ്ഷനിൽ ആണ് ഹനാൻ മീൻ വിൽക്കാനെത്തിയത്. ഹനാന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഒരുപാട് പേരാണ് ആ സമയത്ത് തന്നെ ഹനാന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നത്. അധ്വാനിച്ചു കുടുംബം പുലർത്താനുള്ള ഹാനാന്റെ മനസ്സിന്റെ വലുപ്പത്തെ എല്ലാവരും പുകഴ്ത്തി.
മലയാളികൾ സ്വന്തം മകളെ പോലെ ഹനാന്റെ പ്രവർത്തിയെ ഏറ്റെടുക്കുകയും സഹായിക്കാൻ മനസ്സ് കാണിക്കുകയും ചെയ്തു. വലിയ വാർത്താ പ്രാധാന്യം വിഷയത്തിന് ലഭിച്ചു എന്ന് ചുരുക്കം. അതിന് ശേഷം ഇതെല്ലാം വെറുമൊരു ഷോ ആണെന്ന തരത്തിൽ സൈബർ അക്രമണങ്ങളും ഹനാനെതിരായി പുറത്തു വന്നു. പക്ഷെ അവിടെയൊന്നും ഹനാൻ പതറിയിട്ടില്ല എന്നത് തന്നെയാണ് സത്യത്തെ ഉയർത്തി കാട്ടിയത്.
പിന്നീടാണ് ഹനാന് വാഹനാപകടം സംഭവിക്കുകയും നട്ടെല്ലിന് പരിക്കു പറ്റുകയും ഏറെ നാൾ ചികിത്സയിലാവുകയും ചെയ്തത്. എന്നാലും കെമിസ്ട്രി ബിരുദത്തിന് ശേഷം താരമിപ്പോൾ ബി എ മ്യൂസിക് ന് ചേർന്നിരിക്കുകയാണ് . സംഗീതം ഒരു പാഷൻ ആണെന്നാണ് ഹനാൻ പറയുന്നത്. ഇപ്പോൾ ഹനാൻ മോഡലിംഗ് രംഗത്ത് തന്റെ ശ്രദ്ധ കൊടുത്തിരിക്കുകയാണ്.
ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലായി ഹനാനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മോഡേൺ ആയും ഹനാൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. ഇപ്പോൾ ഹോട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ ഫോട്ടോകൾ മീഡിയയിൽ തരംഗമായി.
Leave a Reply