ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്നു മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസൺ ന്റെ പകുതിയിലാണ് എത്തിനിൽക്കുന്നത്. ബിഗ് ബോസ് സീസൺ നാലിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്.
ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും മത്സരവും കൂടിക്കൂടിവരികയാണ്. റിയാലിറ്റി ഷോ അതിന്റെ അവസാന റൗണ്ടിലേക്ക് അടുക്കുമ്പോൾ ഓരോരുത്തരുടെയും മത്സരബുദ്ധി വർദ്ധിച്ചു വരുന്നുണ്ട് എന്നത് വാസ്തവമാണ്. ഇതിനിടയിൽ പലരും എലിമിനേറ്റ് ചെയ്യപ്പെടുകയും, അതേ അവസരത്തിൽ വൈൽഡ് കാർഡ് എൻട്രി യിലൂടെ അകത്ത് പ്രവേശിച്ചവരും ഉണ്ട്.
ബിഗ് ബോസ് സീസൺ നാല് 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അമ്പതാം ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സ്ട്രോങ്ങ് മത്സരാർഥി കൂടി പടിയിറങ്ങി. ഒരു പ്രാവശ്യം എലിമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് റീ-എൻട്രി യിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് വരികയും ചെയ്ത നിമിഷ യാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ടത്.
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നതിനുശേഷം താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരുന്നു എന്ന് ക്യാപ്ഷൻ നൽകി കിടിലൻ മാസ്സ് ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കു വച്ചിട്ടുള്ളത്.
തന്നെ ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥി എന്ന നിലയിൽ നിൽക്കുമ്പോൾ സപ്പോർട്ട് ചെയ്ത ആരാധകർക്ക് താരം പ്രത്യേക നന്ദി ഫോട്ടോ ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്. ഇതുവരെയുള്ള അനുഭവം വളരെ വ്യക്തമായി താരം എഴുതിവെച്ചിട്ടുണ്ട്. ബിഗ് ബോസ് ജീവിതം വളരെ ഞെരുക്കം ഉള്ളതായിരുന്നു എന്നും, ഒരുപാട് പ്രക്രിയകൾ അവിടെ നടന്നുവെന്നും താരം പറയുന്നു.
സ്നേഹവും വെറുപ്പും ചിരിയും കരച്ചിലും സമാധാനവും കൺഫ്യൂഷനും എന്നിങ്ങനെ എല്ലാം കൂടിക്കലർന്ന ഒരു പ്രക്രിയയായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. എന്നെ അതിയായി സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നന്ദി രേഖപ്പെടുത്തുന്നു. ബിഗ് ബോസ്സ് ഹൗസിൽ നിന്ന് പടി ഇറങ്ങുമ്പോഴും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.
Leave a Reply