
നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് റിമ കല്ലിങ്കൽ. തന്റെ നിലപാട് കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടു താരം മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.



ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടി നിർമ്മാതാവ് എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്ന സാരം മലയാളം കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് തെളിയിച്ചിരിക്കുകയാണ്. പ്രശസ്ത സിനിമാ നിർമാതാവ് ആഷിക് അബുവാണ് താരത്തിന്റെ ജീവിതപങ്കാളി.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതേപോലെതന്നെ നിലപാടുകളും താരം ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.



കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഫോട്ടോ വൈറലായിരുന്നു. അന്ന് താരത്തിന്റെ വസ്ത്രധാരണ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ഇപ്പോളിതാ താരം വീണ്ടും ഒരു വെറൈറ്റി കോസ്റ്റ്യൂം ധരിച്ച് പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മദർ ഓഫ് ബട്ടർഫ്ളൈ എന്ന് ക്യാപ്ഷൻ നൽകിയാണ് സാരം വെറൈറ്റി ഡ്രസ്സ് പരീക്ഷിച്ചത്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.



2009 ൽ പുറത്തിറങ്ങിയ ഋതു എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇന്ത്യൻ റുപ്പി ഹാപ്പി ഹസ്ബൻസ് നിദ്ര 22 female കോട്ടയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.



അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അറേബ്യൻ ജ്വല്ലറി, പ്രധാസ്, യൂണിസെഫ് ഇന്ത്യ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരം നേടിയെടുത്തിട്ടുണ്ട്. 2013 ൽ 22 female കോട്ടയം & നിദ്ര എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും താരത്തിനു ലഭിച്ചു.





