ടാസ്ക് ജയിച്ചതിന് ശേഷം “കിസ് മൈ ആസ്” എന്ന് ജാസ്മിൻ റോബിനോട് കാണിച്ചു…ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്ന് സുചിത്രയോട് ധന്യ.…

മലയാളം ബിഗ്ബോസ് സീസൺ ഫോർ പാതി പിന്നിട്ടു കഴിഞ്ഞു. 50 ദിവസം പൂർത്തിയാക്കി നിമിഷയാണ് എലിമിനിറ്റായി പുറത്തു പോയത്. എന്തായാലും പകുതി പിന്നിട്ട മത്സര പ്രകടനങ്ങൾ ഇനി കൂടുതൽ വീറും വാശിയും പ്രകടിപ്പിക്കും എന്നതിൽ ചർച്ചയില്ല. തുടക്കം മുതൽ തന്നെ കടുത്ത മത്സരബുദ്ധി കീപ് ചെയ്തവരും പ്രകടിപ്പിച്ചവരുമാണ് ഇപ്പോൾ 50 ദിവസം പിന്നിട്ടതിനുശേഷം ഹൗസിൽ ബാക്കിയായത്.

മുന്നിലുള്ള സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തമായി ഒരുപാട് കമ്മ്യൂണിറ്റികളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുത്താൻ ബിഗ് ബോസ് പിന്നണി പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട് എന്നതിനെ തുടക്കം മുതൽ തന്നെ ഒരുപാട് പ്രശംസകൾ അവർക്ക് ലഭിച്ചിട്ടുണ്ട് ആയിരുന്നു. ഗേ ലെസ്ബിയൻ തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും മികച്ച മത്സര ബുദ്ധിയാണ് ഇപ്പോഴുള്ളവർ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലെ ഒരു മികച്ച മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ബിഗ് ബോസ് മത്സര പ്രകടനങ്ങളിലും സ്ക്രീൻ ടൈമിലും എല്ലാം ജാസ്മിൻ മുൻപന്തിയിൽ തന്നെ ഉണ്ട്. ജീവിതത്തിൽ ഒരുപാട് വലിയ യാതനകളും കഷ്ടപ്പാടുകളും അനുഭവിച് അതിൽ നിന്നെല്ലാം കരുത്ത് കിട്ടി ധൈര്യം സംഭരിച്ച് കൊണ്ട് പുറത്തു വന്ന ഒരു പെൺ സിംഹം പോലെയാണ് ജാസ്മിൻ.

അതുകൊണ്ടുതന്നെ തുടക്കം മുതൽ ഒരുപാട് ആരാധക പിന്തുണ ജാസ്മിൻ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. പക്ഷെ ജാസ്മിൻ വായിൽ നിന്നും വരുന്ന പല വാക്കുകളും അനുകൂലിക്കുന്നവർക്ക് പോലും അസഹ്യമാകുന്ന തരത്തിലുള്ളത് ആയി പോവുകയാണ്. കുറച്ചു ദിവസങ്ങളിലായി പുറത്തുവരുന്ന എപ്പിസോഡുകളിൽ എല്ലാം അതേ സംഭവം ആവർത്തിക്കുകയും ചെയ്യുന്നു.

എന്നാൽ കഴിഞ്ഞ ദിവസത്തെ പുറത്തുവന്ന ഒരു എപ്പിസോഡ് സുചിത്രയും ധന്യയും ചേർന്ന് ജാസ്മിനെ കുറിച്ച് പറയുന്ന വാക്കുകളും ധന്യ ജാസ്മിനെ കുറ്റപ്പെടുത്തിയപ്പോൾ സുചിത്ര ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഒക്കെയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ടാസ്ക് ജയിച്ചതിന് ശേഷം “കിസ് മൈ ആസ്” എന്ന് ജാസ്മിൻ കാണിച്ചു എന്നും അതുകൊണ്ട് തന്നെ ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്നും സുചിത്രയോട് ധന്യ പറയുന്നുണ്ട്.

പക്ഷേ ജാസ്മിൻ തന്റെ ഒരു അനിയത്തിയെ പോലെയാണ് എനിക്ക് തോന്നുന്നത് എന്നും എന്തൊക്കെ പറഞ്ഞാലും അത് ഒരു കുട്ടിയുടെ നിഷ്കളങ്കതയിൽ നിന്ന് പുറത്തു വരുന്നത് പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത് എന്നും മോശപ്പെട്ട ഉദ്ദേശത്തിൽ അങ്ങനെയൊരു ആക്ഷനും ജാസ്മിൻ കാണിക്കില്ല എന്നുമൊക്കെ സുചിത്ര ജാസ്മിന്റെ ഭാഗം ന്യായീകരിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്. എന്തായാലും ഈ സംഭവം ആരാധകർക്കിടയിലും ബിഗ് ബോസ് കാഴ്ചക്കാർക്ക് ഇടയിലും ചർച്ചയായിട്ടുണ്ട്.

Jazmine
Suchithra