മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിനെ കൊണ്ടു വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടാകും. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു.
മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരത്തിന്റെ ഫിറ്റ്നസും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിലും താരത്തിന് ഒട്ടേറെ പ്രശംസകൾ ലഭിക്കാറുണ്ട്.
ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് താരത്തിന് അവസാനം പുറത്തിറങ്ങിയ സിനിമ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരത്തിന് ലഭിച്ചത്.
ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന. നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും അതിന്റെ തീവ്രതയോടുകൂടി സിനിമ അവതരിപ്പിച്ചിട്ടുണ്ട്. സുരാജ്, പൃഥ്വിരാജ്, വിൻസി അലോഷ്യസ് , ധ്രുവൻ, എന്നിവരെല്ലാം മികച്ച പെർഫോമൻസാണ് സിനിമയിൽ കാഴ്ചവച്ചത്. എന്തായാലും സിനിമ വളരെ വിജയകരമായതോടു കൂടി താരത്തിന്റെ അഭിമുഖങ്ങളും വൈറലാവുകയാണ്.
ഇപ്പോൾ കഴിഞ്ഞ ദിവസം താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കൂടെ അഭിനയിച്ചവർ നായകന്മാരോട് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തോന്നിയിട്ടുണ്ട് എന്നും അത് സ്വാഭാവികമല്ലേ എന്നും പക്ഷേ പേര് പറയേണ്ടതിന്റെ ആവശ്യമില്ല എന്നും താരം പറയുന്നു.
ഫോൺ നമ്പർ തെറ്റി കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയും ഇപ്പോഴും അമ്മയുടെ ഫോൺ നമ്പർ ആണ് കൊടുക്കുന്നത് എന്നും ഫോൺകോളുകൾ വരുമ്പോൾ അമ്മ വളരെ രസകരമായി കൈകാര്യം ചെയ്യാറുണ്ട് എന്നും താരം പറഞ്ഞു. അഭിനയിച്ച ഏതെങ്കിലും സിനിമ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് ഉണ്ട് എന്ന് പറയുകയും സിനിമ ഏത് എന്ന് പറയാൻ താല്പര്യപ്പെടുന്നില്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
Leave a Reply