എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തു… അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് പുറത്തു പറഞ്ഞില്ല… തുറന്ന് പറഞ്ഞ് മീര വാസുദേവ്…

മലയാളം , തമിഴ് , ഹിന്ദി , തെലുങ്ക് ഭാഷകളിലെ സിനിമകളിലും ടിവി ശോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് മീര വാസുദേവൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം 1999 മുതൽ സജീവമാണ്. കല, മനഃശാസ്ത്രം , ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് താരം മോഡലിംഗിൽ കരിയർ ആരംഭിക്കുന്നത്. തുടക്കത്തിൽ താരം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മിലിന്ദ് സോമനൊപ്പം 2003-ൽ പുറത്തിറങ്ങിയ റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല എന്ന ഹിന്ദി ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. 2005 ൽ മലയാളം നടൻ മോഹൻലാലിനൊപ്പം ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ താരം മലയാള സിനിമയിലേക്ക് വന്നു. മികച്ച പ്രേക്ഷക പ്രീതി ആ കഥാപാത്രത്തിലൂടെ താരം നേടി.

തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഒട്ടനവധി ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും നിരവധി പ്രേക്ഷകരെയാണ് താരം നേടിയെടുത്തത്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ആരാധക വൃന്ദത്തെ വിപുലപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയതും താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ടും പക്വത കൊണ്ടും തന്നെയാണ്. 2005- ൽ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരവും 2007- ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും താരത്തിന് ലഭിച്ചു .

ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ടെലിവിഷൻ മേഖലകളിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ചെറുപ്പകാലത്ത് സഹിച്ച ഒരു അനുഭവമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു എന്നാണ് താരം പറയുന്നത്. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ ചൂഷണം ചെയ്യുകയായിരുന്നു എന്നും അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് കരുതിയും തുറന്നു പറഞ്ഞാൽ എന്ത് സംഭവിക്കും എന്ന് പേടിച്ചു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല എന്നും ആണ് താരം വ്യക്തമാക്കുന്നത്.

എന്നാൽ ഒരു ദിവസം അയാൾ താരത്തെ ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റ്‌ലേക്ക് കൊണ്ടു പോവുകയും അവിടെവെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ താരം ശക്തമായി പ്രതികരിച്ചു എന്നും ആളുകളെ വിളിച്ചു കൂട്ടി തന്നെ തല്ലിക്കൊല്ലും എന്ന് പറഞ്ഞപ്പോൾ അയാൾ പേടിച്ചു തന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുകയാണ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരുള്ള താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*