ടോപ് ഫൈവ് ആരൊക്കെ ഉണ്ടാകും… ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ നിമിഷയുടെ വാക്കുകൾ….

in Entertainments

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്നു മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസണിന്റെ പകുതിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ബിഗ് ബോസ് സീസൺ നാലിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ഈ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഗേ, ലെസ്ബിയൻ കമ്മ്യൂണിറ്റികളിൽ നിന്നെല്ലാം ഇപ്രാവശ്യം മത്സരാർത്ഥികൾ ഉണ്ട് എന്നത് ടീം അംഗങ്ങൾക്കുള്ള പ്രശംസ തന്നെയാണ്.

ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും ഏറെ പ്രകടിപ്പിച്ചു കൊണ്ടുള്ള മത്സരങ്ങളാണ് ഓരോരുത്തരും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. റിയാലിറ്റി ഷോ അതിന്റെ അവസാന റൗണ്ടിലേക്ക് അടുക്കുമ്പോൾ ഓരോരുത്തരുടെയും മത്സരബുദ്ധി വർധിച്ചു വരുന്നത് പ്രേക്ഷകനെ പുളകം കൊള്ളിക്കുന്നണ്ട്. ഇതിനിടയിൽ പലരും എലിമിനേറ്റ് ചെയ്യപ്പെടുകയും വൈൽഡ് കാർഡ് എൻട്രിയിലൂടെ പലരും ഗെയിമിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്.

ബിഗ് ബോസ് സീസൺ നാല് 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അമ്പതാം ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു സൂപ്പർ മത്സരാർഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. ഒരു പ്രാവശ്യം എലിമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് റീഎൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് വരികയും ചെയ്ത നിമിഷയാണ് ഇപ്രാവശ്യം ബിഗ് ബോസ് ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ടത്.

ബിഗ് ബോസിലെ ഒരു സ്ട്രോങ്ങ് മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ജാസ്മിന്റെ അടുത്ത സുഹൃത്തായിരുന്നു നിമിഷ. ഇപ്രാവശ്യം എവിക്ട് ചെയ്തപ്പോൾ നിമിഷയുടെ പെട്ടിയിൽ നിന്ന് എവിക്റ്റഡ് ആയി എന്ന വാർത്ത മറ്റുള്ളവരുടെ മുമ്പ് പറയാൻ ഏൽപ്പിച്ചത് ജാസ്മിനെ ആയിരുന്നു. ജാസ്മിൻ തന്റെ വിഷമം പ്രകടിപ്പിച്ചത് കാർഡ് കീറിയെറിഞ്ഞു കൊണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിനു ശേഷം താരം തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരുന്നു എന്ന് ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് താരം ഫോട്ടോക്ക് പോസ് ചെയ്തിട്ടുള്ളത്.

ബിഗ്‌ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഒരുപാട് അഭിമുഖങ്ങൾ താരം കൊടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാവുകയാണ്. ടോപ് ഫൈവ് ആരൊക്കെ ഉണ്ടാകും എന്നാണ് താരത്തിന് തോന്നുന്നത് എന്നാണ് നിമിഷയോട് അവതാരക ചോദിച്ചിരിക്കുന്നത്. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജാസ്മിൻ, ജാസ്മിൻ, ജാസ്മിൻ, വീണ്ടും ജാസ്മിൻ, എഗൈൻ ജാസ്മിൻ എന്നാണ് നിമിഷ മറുപടിയായി പറഞ്ഞത്.

ഈ ബിഗ് ബോസ് എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ജാസ്മിന് മായുള്ള സൗഹൃദമാണെന്നും ഞാൻ ജാസ്മിന്റെ നിഴൽ ആണ് എന്ന് പ്രേക്ഷകരുടെ വാക്കുകളെ എതിർക്കുന്നു എന്നും ഞാൻ ആരുടെയും നിഴലല്ലേയെന്നും ഓരോരുത്തർക്കും ഓരോരുത്തരുടെ വ്യക്തിത്വവും അതിനനുസരിച്ചുള്ള മത്സര പ്രകടനങ്ങളും കാഴ്ചവെച്ചിട്ടുണ്ട് എന്നും നിമിഷ പറയുന്നുണ്ട്. എന്നാൽ നിമിഷം ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം വിഷമമുള്ള ജാസ്മിനെ ഒരുപാടുപേർ കഷ്ടപ്പെട്ടാണ് ശാന്തമാക്കിയത്.

Nimisha
Nimisha
Nimisha
Nimisha
Nimisha

Leave a Reply

Your email address will not be published.

*