
നടിയും ഫാഷൻ ഡിസൈനറും ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്.

പ്രശസ്ത മലയാളി നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മരുമകളായി ഇന്ത്രജിത് താരത്തെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് താരത്തെ അറിയാം. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് വിജയകരമായ തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം അ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി.

അതിനുശേഷം താരം ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട്ഡൗൺ ഷോയുടെ അവതാരകയായതിലൂടെ മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടു. 2000-കളുടെ അവസാനത്തിൽ സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയ ടെലിവിഷൻ ഷോകൾ താരം അവതരിപ്പിച്ചു.



ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയുൾപ്പെടെയുള്ള സിനിമകളിലും സപ്പോർട്ടിംഗ് റോളുകളിൽ തരാം അഭിനയിച്ചു. മേഘമൽഹാറിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത് എടുത്തു പറയേണ്ടതാണ്.



പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം എന്നത് ഇതിനോടെല്ലാം ചേർത്ത് പറയേണ്ടതാണ്. താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. മാതൃഭൂമിയുടെ സപ്ലിമെന്റായ ചിത്രഭൂമിക്ക് വേണ്ടി ഇൻ സ്റ്റൈൽ എന്ന പേരിൽ ഒരു സ്ഥിരം കോളവും താരം എഴുതുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.



താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്വന്തം വീടിന്റെ പണി നടക്കുമ്പോൾ അതിന്റെ ഒരു ഭാഗം തേക്കുന്നതിന്റെയും എങ്ങനെ വൃത്തിയായും ഭംഗിയായും തേക്കാം എന്ന് ഹിന്ദിയിൽ പണിക്കാർക്ക് പറഞ്ഞു കൊടുക്കുന്ന ഒരു വീഡിയോയും ആണ്.



സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നത് ഒരു സുഖമുള്ള കാര്യമാണ് എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.വളരെ പെട്ടന്നു തന്നെ വീഡിയോ വൈറൽ ആയിട്ടുണ്ട്. തേച്ചു നല്ല ശീലമുണ്ടോ എന്നും ഒരു തേപ്പിന് ഇത്രത്തോളം കയ്യടിയും ലൈക്കും കിട്ടുന്നത് ഇതാദ്യമായിട്ടായിരിക്കും എന്നും പ്രേക്ഷകർ കമന്റിൽ കുറിക്കുന്നുണ്ട്.



