എല്ലാവരുടെയും കണ്ണുകൾ ദീപികയിൽ.. അവാർഡ് വേദിയിൽ വീണ്ടും തിളങ്ങി ദീപിക പദുകോൺ….

in Entertainments

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്.

സെലിബ്രിറ്റി കുടുംബത്തിൽ ജനിച്ച താരം പിന്നീട് സ്വന്തം അധ്വാനം കൊണ്ടാണ് സിനിമ ഫീൽഡിൽ പിടിച്ചു നിന്നത്. പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക. അഭിനയ ലോകത്തേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തന്നെ താരം തുടരുന്നു.

2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ബോളിവുഡിൽ വേഷങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
തൊട്ടടുത്തവർഷം ഓം ശാന്തി ഓം എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് നിറഞ്ഞ കയ്യടി നേടി.

അതിനു ശേഷമാണ് താരം ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയത്. തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണ് എങ്കിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു കൊണ്ട് ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും അപ്‌ലോഡ് ചെയ്യാറുള്ളത്.

ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന നടിയും കൂടിയാണ് താരം. താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാരിക്കുന്നത്. റെഡ് ഡ്രെസ്സിൽ കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Deepika Padukone
Deepika Padukone
Deepika Padukone
Deepika Padukone

Leave a Reply

Your email address will not be published.

*