ഹിന്ദി സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടതും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചതും. അഭിനയം വൈഭവത്തോടെ ഒപ്പം മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൂടി ആയപ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് താരത്തിന്റെ പേരും പ്രശസ്തിയും വ്യാപിച്ചു.
സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്രം താരം നേടിയത് നിരവധി ആരാധകരെയാണ്. അതുമായി ബന്ധപ്പെട്ട ” ബോം ഡിഗ്ഗി ഡിഗ്ഗി ” എന്ന ഗാനത്തിലൂടെയും താരം ഒരുപാട് ആളുകളിലേക്ക് എത്തി. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചത് ഈ സിനിമയിലൂടെയും ഗാനത്തിലൂടെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല.
ഒരു ഇന്ത്യൻ നടി എന്ന നിലയിലും ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും 2018 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരികയാണ്. ഈ മേഖലകളിലെല്ലാം മറ്റുള്ള താരങ്ങൾക്ക് അസൂയാവഹമായ രൂപത്തിലുള്ള ആരാധക പിന്തുണയും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും ആണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പെർഫോമൻസ് ആണ് താരം ഓരോ മേഖലയിലും കാഴ്ചവെക്കുന്നത് എന്ന് ചുരുക്കം.
വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മികച്ച മുന്നേറ്റങ്ങൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡൽഹിയിലെ ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് താരം തന്റെ ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ അഭിനയ മേഖലയിൽ താരത്തിന് മികച്ച പ്രേക്ഷക പ്രീതി ആണ് നേടിക്കൊടുക്കുന്നത്
കോളേജ് പഠനകാലത്ത് തന്നെ താരം ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതിനു സഹായിക്കുന്ന തരത്തിൽ ബിരുദ പഠനത്തിനു ശേഷം താരം മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു. ആദ്യ സമയങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത് പരസ്യ ചിത്രങ്ങളിൽ ആണ്. മോഡലിംഗ് ആരംഭിച്ചത് നൈകാ , പിസി ജ്വല്ലർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ടെലിവിഷൻ പരസ്യങ്ങൾക്കായാണ്.
2018-ൽ, സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും സിനിമയിലെ അഭിനയത്തിനും പെർഫോമൻസിനും സൗന്ദര്യത്തിനും താരത്തിന് ലഭിച്ചു. ബോം ഡിഗ്ഗി ഡിഗ്ഗി എന്ന ഗാനം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ട്രെൻഡിങ് ആയിരുന്നു. അർമാൻ മാലിക്കിന്റെ സിംഗിൾ വേഹം എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോയാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. റെഡ് കളർ ഡ്രെസ്സിൽ താരത്തെ അതീവ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply