
സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും ചില ഫോട്ടോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. അതു പോലെ ഒരു ഗ്ലാമർ സെൽഫി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നസ്രിയ ആണോ എന്ന രൂപത്തിലാണ് ക്യാപ്ഷനുകളും കുറിപ്പുകളും വരുന്നത്. ഒറ്റ നോട്ടത്തിൽ നസ്രിയയുടെ ലുക്ക് ചിത്രത്തിന് ഉണ്ട് താനും. പക്ഷേ നസ്രിയ അല്ല എന്നതാണ് വാസ്തവം. ഹെയർ സ്റ്റൈൽ നസ്രിയയുടെ അതിനു സമാനമായതു കൊണ്ടായിരിക്കാം ഒരുപാടു പേർ നസ്രിയയുടെ പേര് കമന്റിലും മറ്റും കുറിച്ചത്.



യഥാർത്ഥത്തിൽ ചിത്രത്തിൽ കാണുന്നത് മലയാളികളുടെ ഇഷ്ട നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണയുടെതാണ്. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാർ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും കയ്യിലെടുക്കാണും കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്.



രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കൃഷ്ണ കുമാർ പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഒരു സെലിബ്രിറ്റി കുടുംബമാണ് അദ്ദേഹത്തിനുള്ളത്. നാല് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. മൂത്തമകൾ മലയാള സിനിമയിലെ നിലവിൽ മുന്നിര നടിമാരിലൊരാളായാ അഹാന കൃഷ്ണയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്ക തുടങ്ങി സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ മനം കവർന്ന താരമാണ് അഹാന.



അതേ പോലെ മറ്റ് മൂന്ന് പെൺമക്കളും സെലിബ്രിറ്റികൾ ആണ്. സോഷ്യൽ മീഡിയയിൽ മക്കൾക്ക് ആരാധകർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും 7 ലക്ഷത്തിന് മുകളിൽ ആരാധകർ ഉണ്ട്. അമ്മ സിന്ധു കൃഷ്ണയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് ദിയ കൃഷ്ണ. ഇളയമകൾ ഹൻസിക കൃഷ്ണയുടെയും മോഡൽ ഫോട്ടോകൾ ഇടക്ക് അപ്‌ലോഡ് ചെയ്യാറുണ്ട്.



സിനിമയിൽ അഭിനയിച്ചു കൊണ്ട് ശ്രദ്ധ നേടുകയും ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ നേടുകയും ചെയ്ത താരമാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ഇഷാനി കൃഷ്ണയുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. സ്റ്റൈലിൽ ആണ് താരം മിറർ സെൽഫി അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.





