നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് പൂനം ബജ്‌വ. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2005 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. താരം മലയാളികളുടെയും ഇഷ്ട നായികയാണ്.
പഠനസമയത്ത് തന്നെ താരത്തിന് മോഡലിംഗ് നോട് അമിത താൽപര്യമായിരുന്നു. അങ്ങനെയിരിക്കെ ഹൈദരാബാദിൽ നടന്ന ഒരു റാംപ് ഷോവിൽ താരത്തെ ആദ്യ സിനിമയുടെ സംവിധായകൻ കാണുകയും തന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകുകയും ചെയ്തത്. സംവിധായകന്റെ പ്രതീക്ഷ നിലനിർത്തി കൊണ്ട് മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യം ആണ്. ദിവസവും സമൂഹമാധ്യമങ്ങളിൽ താരം ഫോട്ടോകൾ പങ്കു വെക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഓരോ ദിവസവും തന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. അതിരാവിലെ ബെഡിൽ നിന്ന് എണീറ്റ് താരം കിടിലൻ ഫോട്ടോഗ്രാഫി ക്ലിക്ക് ചെയ്യുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മോണിംഗ് എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്. എന്തുകൊണ്ടാണ് എന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്.
2005 ൽ പുറത്തിറങ്ങിയ മോഡറ്റി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2011 ലാണ് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മോഹൻലാൽ ജയറാം ദിലീപ് കാവ്യ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈന ടൌൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
Leave a Reply