
മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നെലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.



2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ കടുത്ത ആരാധകരാണ്. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.



ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ,
മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.



വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസായ ട്വീൽത്ത് മാൻ എന്നാ മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.



മോഹൻലാലിനൊപ്പം പുലിമുരുകൻ എന്ന സിനിമയിൽ താരത്തെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് എന്നും ആരോഗ്യകരമായ പ്രശ്നങ്ങൾ കാരണം ആ സിനിമയിൽ ചെയ്യാൻ കഴിഞ്ഞില്ല എന്നും ആ സിനിമ ഉപേക്ഷിച്ചതിൽ വലിയ വിഷമമുണ്ട് എന്നും തരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു.



സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്തായി താരം പങ്കുവെക്കുകയുണ്ടായി.



സിനിമകളിലും മോഡൽ ഫോട്ടോകളിലും എല്ലാം എപ്പോഴും താരം നാടൻ വേഷങ്ങളാണ് പരീക്ഷിക്കാറുള്ളത് സിനിമകളിലെ താരത്തിനെ നാടൻ ലുക്ക് എപ്പോഴും പ്രേക്ഷകർക്ക് സ്വീകാര്യമാകാറുണ്ട്. എന്നാൽ ഇപ്പോൾ താരം അല്പം മാറി ചിന്തിച്ചുരിക്കുകയാണ്. ബെൽ ബോട്ടം പാന്റും കറുപ്പ് ടോപ്പിലും പൊളി ലുക്കിലാണ് ചിത്രങ്ങളിൽ ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നത്. ചുവപ്പ് കളർ കാറിൽ ചാരി നിൽകുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.



പോസ്റ്റിനോടൊപ്പം മനോഹരമായ ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ജീവിതം എപ്പോഴും ഒരു മിശ്രിതമാണ്. അത് സ്റ്റൈലിൽ കേൾക്കൂ..എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.



