ആ കഥാപാത്രം ചെയ്യാൻ തനിക്ക് ഒരു മടിയും ഇല്ലായിരുന്നു ഭർത്താവ് ഫുൾ സപ്പോർട്ട് ആയിരുന്നു…. തുറന്നു പറഞ്ഞ് നടി ദുർഗാ കൃഷ്ണ…

in Entertainments

മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി.

2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടിയാണ് താരത്തിന് ഇതുവരെയും ലഭിച്ചത്.

വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ച ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയത് കൊണ്ടാണിത്.

മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മലയാളത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസന്റെ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉടൽ എന്ന സിനിമയിലെ കഥാപാത്രം കരിയറിലെ ഒരു ഭാഗ്യമായി കരുതുന്നു എന്നും കാരണം ആ സിനിമയിൽ ഒരുപാട് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉടൽ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല എന്നും ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ് എന്നും താരം പറയുന്നു.

സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പലരും മെസേജുകള്‍ അയച്ചിരുന്നു എന്നും ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത് എന്നുമാണ് താരം പറഞ്ഞത്. ആ കഥാപാത്രം അങ്ങനെയൊരാളായത് കൊണ്ട് അതൊഴിവാക്കാന്‍ കഴിയില്ല എന്നും കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും വളരെ പെട്ടന്ന് വാക്കുകൾ തരംഗമായിട്ടുണ്ട്.

Durga Krishna
Durga Krishna

Leave a Reply

Your email address will not be published.

*