
സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മാളവിക മോഹനൻ. 2013ലാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാള ഭാഷയിലെ യുവ അഭിനേതാവ് ദുൽഖർ സൽമാൻ നായകനായി പുറത്തു വന്ന പട്ടംപോലെ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടിയെടുത്തു.



മലയാളം തമിഴ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. 2019 ഇൽ ആണ് താരം തമിഴിൽ അഭിനയിക്കുന്നത്. പേട്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് ആരാധകരെ നേടി തുടങ്ങിയത്. ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന് കരിയർ വലിയ ഉയർച്ചയിലേക്ക് എത്തുന്നത്.



ഓരോ വേഷങ്ങളിലൂടെയും താരം ഒരുപാട് ആരാധകരെ നേടുന്നുണ്ട്. അത്രത്തോളം ആഴത്തിലും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടങ്ങളിലാണ് താരത്തിന്റെ വളർച്ച ഉണ്ടായതു. അത് കൊണ്ട് തന്നെയാണ് ആരാധകർക്ക് ഇടയിൽ ഇത്രത്തോളം അത്ഭുതം സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ബന്ധങ്ങളുണ്ട്.



ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് താരം. അതു കൊണ്ടു തന്നെ ആദ്യ സമയങ്ങളിൽ തന്നെ ഒരുപാട് പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം പൊളിയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലയിലേക്ക് വരുന്നത്. ആദ്യ സിനിമ മുതൽ തന്നെ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു.



നിർണ്ണായകം, ബിയോണ്ട് ദ ക്ലൗഡ്സ്’ എന്നീ സിനിമകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുത്തതും ഈ ചിത്രങ്ങളിലെ അഭിനയം തന്നെയാണ്. മാസ്റ്റർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ധനുഷ് നായകനായ മാരൻ എന്നാ സിനിമയെ കുറിച്ചുള്ള ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. ചിത്രത്തിലെ കി ട പ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം. കിട പ്പ റ രംഗം എത്ര നേരം ചിത്രീകരിച്ചു.. എന്നാണ് ഫേക്ക് ഐഡിയില്‍ നിന്ന് വന്ന അ ശ്ലീ ല ചുവയോടുള്ള ചോദ്യം. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നാണ് താരത്തിന്റെ മറുപടി.





