
മലയാള സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് മിയ ജോർജ്. പ്രധാനമായും മലയാളം സിനിമകളിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും കുറച്ചു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിൽ സപ്പോർട്ടിംഗ് റോളുകൾ ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികവ് താരം പ്രകടിപ്പിച്ചു.



സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു സ്മാൾ ഫാമിലി , ഡോക്ടർ ലവ്, ഈ അടുത്ത കാലം തുടങ്ങിയ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ചെറുതായിരുന്നു എങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് മികച്ച സിനിമകളിൽ പ്രധാന കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിച്ചു.



2012-ൽ കേരള മിസ് ഫിറ്റ്‌നസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് താരത്തിന്റെ കരിയറിൽ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. അതേ വർഷം തന്നെ മലയാളം സിനിമയായ ചേട്ടായീസിൽ താരത്തിന് പ്രധാന വേഷം ചെയ്യാൻ സാധിച്ചു. മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അമരകാവ്യം , ഇന്ദ്രു നേതൃ നാളൈ , അനാർക്കലി, പാവാട, ഹലോ, നമസ്തേ, ഒരു നാൾ കൂത്ത് , ദി ഗ്രേറ്റ് ഫാദർ, ഷെർലക് ടോംസ്, ഇര , എന്റെ മെഴുതിരി അത്താഴങ്ങൾ , ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്.



വിദ്യാഭ്യാസരംഗത്തും താരത്തിന് ഒരു പടി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. പാലായിലെ അൽഫോൻസ കോളേജിൽ നിന്ന് ബിഎ ബിരുദവും പാലാ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും താരം നേടിയിട്ടുണ്ട്. അൽഫോൻസാമ്മ , കുഞ്ഞാലി മരക്കാർ എന്നീ ടെലിവിഷൻ സീരിയലുകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ താരം മലയാളത്തിലെ മുൻനിര നായിക നടിമാരിൽ പ്രധാനിയാണ്.



മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുഞ്ഞുമോത്തുള്ള സന്തോഷ നിമിഷങ്ങളും ഫാമിലി ഫോട്ടോകളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ഫോട്ടോകളാണ്. വൈറ്റ് ഡ്രസ്സിൽ മാലാഖ പോലെയുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് താരത്തിന്റെ പുത്തൻ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.





