പരമ്പരയിൽ കീരിയും പാമ്പും… യഥാർത്ഥ ജീവിതത്തിൽ സഹോദരിമാർ… മൗനരാഗം അഭിനേത്രികളുടെ വിശേഷങ്ങൾ അറിയാം…

in Entertainments

സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അവർക്ക് ഒരുപാട് ആരാധകർ ഉള്ളതു പോലെയും അവരുടെ വിശേഷങ്ങളും അവരെ കുറിച്ചുള്ള വാർത്തകളും ഏറ്റെടുക്കാൻ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഒരുപാട് ഫോളോവേഴ്സ് ഉള്ളതു പോലെയും തന്നെയാണ് ഇപ്പോൾ ടെലിവിഷൻ മേഖലയിൽ അഭിനയിക്കുന്നവരുടെയും സീരിയൽ പരമ്പരകളിൽ അഭിനയിക്കുന്നവരുടെയും കാര്യങ്ങൾ. അത്രത്തോളം വലിയ ആരാധക പിന്തുണ സീരിയൽ നടീനടന്മാർക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്.

സിനിമയേക്കാൾ കൂടുതൽ ജീവിതത്തോട് കാഴ്ചക്കാരനെ റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് സീരിയലുകൾക്ക് ആയിരിക്കും. പ്രത്യേകിച്ച് വീട്ടമ്മമാർക്ക്, വീടിനുള്ളിലെ കുശുമ്പും കലഹവും പോരും സ്നേഹവും എല്ലാം സീരിയലുകളിൽ വളരെ വിശദമായി അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ സ്വന്തം ജീവിതം പലർക്കും പല പരമ്പരകളിലും കാണാൻ സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് സീരിയൽ പരമ്പരകളുടെ വലിയ കാഴ്ചക്കാരായി വീട്ടമ്മമാരുടെ കൂട്ടം മാറിക്കൊണ്ടിരിക്കുന്നത്.

എന്തായാലും സീരിയലുകൾ ഇപ്പോൾ കണ്ണീർ പരമ്പരകളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങി എlന്നും ഇവിടെ എടുത്തു പറയേണ്ടതാണ്. പല സീരിയലുകളും ക്രൈം ത്രില്ലർകളിലേക്കും റൊമാന്റിക് തുടർച്ചയിലേക്കും എല്ലാം മാറിക്കൊണ്ടിരിക്കുന്നത് വാർത്തയായിട്ടുണ്ട്. അത്തരത്തിലുള്ള സീരിയലുകൾക്ക് യുവാക്കളെ പോലും കാഴ്ചക്കാരായി നിലനിർത്താൻ സാധിക്കുകയും ചെയ്തു. ആശയ സമ്പുഷ്ടം സീരിയലുകളിൽ നിന്ന് അന്യം നിന്നു പോയ ഒരു കാലഘട്ടത്തിൽ നിന്നുള്ള തിരിച്ചുവരവാണ് ഇത് എന്നും പറയേണ്ടതുണ്ട്.

എന്തായാലും വ്യത്യസ്തതയുള്ള കഥ തന്തുക്കളിലൂടെ സീരിയലിനെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഓരോ പരമ്പരകളും പ്രകടിപ്പിക്കുന്നതു കൊണ്ടാണ് പ്രേക്ഷക പ്രീതിയും ചാനൽ റേറ്റിങ്ങും പല പരമ്പരകൾക്കും പല മൂല്യങ്ങൾ ലഭിക്കുന്നത്. എന്തായാലും ഏഷ്യാനെറ്റ് എന്ന ചാനൽ എപ്പോഴും ജനപ്രിയ പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ ആണ് അതുകൊണ്ടുതന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളിൽ എല്ലാം എപ്പോഴും കൂടുതൽ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് മൗനരാഗം. വളരെ ത്രില്ലിങ് ആണ് പരമ്പര മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഐശ്വര്യ റംസായി അവതരിപ്പിക്കുന്ന കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ട് പോകുന്നത്. അതേസമയം പരമ്പരയിലെ രണ്ട് ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീ ശ്വേതാ മഹാലക്ഷ്മി, പ്രതീക്ഷ എന്നീ താരങ്ങളും ഐശ്വര്യം റംസായിയെ പോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.

പ്രതീക്ഷ അവതരിപ്പിക്കുന്നത് സരയൂ എന്ന് നെഗറ്റീവ് കഥാപാത്രത്തെയും ശ്രീ ശ്വേത അവതരിപ്പിക്കുന്നത് സോണി എന്ന പോസിറ്റീവ് കഥാപാത്രത്തെയും ആണ്. പരമ്പരയിൽ ഇരുവരും കീരിയും പാമ്പും പോലെ ശത്രുക്കളാണ് എന്ന് ചുരുക്കം. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയമാണ് ഇരുവരും പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. എന്നാലിപ്പോൾ ഇവരെക്കുറിച്ച് വന്നിരിക്കുന്ന ഒരു വാർത്ത ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തരംഗമായിരിക്കുകയാണ്.

പരമ്പരയിൽ പരസ്പരം കീരിയും പാമ്പും പോലെ ശത്രുക്കൾ ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇവർ സഹോദരിമാരെ പോലെയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സഹോദരിമാരെ പോലെ എന്നാൽ രക്തബന്ധം കൊണ്ടുമാത്രമല്ല സാഹോദര്യം ഉണ്ടാകുന്നത് എന്നും സൗഹൃദം കൊണ്ടും സാഹോദര്യം ഉണ്ടാകുമെന്നും ഇരുവരും തെളിയിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Swetha
Swetha

Leave a Reply

Your email address will not be published.

*