സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും അഭിനയിച്ച സിനിമകളിലും ഭാഷകളിലും ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരവുമാണ് അഭിരാമി. 1994 മുതൽ താരം സിനിമ അഭിനയ മേഖലയിലും ടെലിവിഷൻ അവതരണ മേഖലയിലും സജീവമായി നിലകൊള്ളുന്നു. ഇതിനിടയിൽ 2004 മുതൽ ഒരു 10 വർഷത്തെ ഇടവേള താരം എടുക്കുകയും ചെയ്തിരുന്നു. എങ്കിലും ഇപ്പോൾ മേഖലയിൽ പൂർവാധികം തെളിമയോടെ താരം സജീവമാണ്.
ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും താരം പ്രശസ്തയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന പരിപാടി താരം ആങ്കറിങ് ചെയ്തിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമ കഥാ പുരുഷൻ ആണ്. അക്ഷയ പാത്രം എന്ന സീരിയലിലും ഒരു ശ്രദ്ധേയമായ വേഷം താരത്തിന് ഉണ്ടായിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞു. മലയാളത്തിലും ഇതര ഭാഷകളിലുമായി ശ്രദ്ധേയമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും മുൻനിര നായകന്മാരുടെ സിനിമകളെല്ലാം താരത്തിന് അഭിനയിക്കാനും മികച്ച അഭിപ്രായങ്ങൾ നേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
അഭിനയ മേഖലയിൽ മികവ് തെളിയിച്ചതു പോലെ തന്നെ പഠന മേഖലയിലും താരം ഒരുപാട് കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷനിൽ ആണ് താരം ഡിഗ്രി നേടിയിരിക്കുന്നത്. 2004 അമേരിക്കയിൽ ജോലി കിട്ടിയതിനെ തുടർന്നാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. താരം ഒരു തിരിച്ചു വരവ് നടത്തിയത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഡോക്ടർ നളിനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ്.
സിനിമാ-സീരിയൽ മേഖലകളിലെല്ലാം ഒരുപോലെ കഴിവു തെളിയിച്ച താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്തങ്ങൾ തന്റെ അഭിനയ മികവു കൊണ്ടും താരം നേടി എടുത്തതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്നത് എല്ലാം പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ഫോട്ടോകളാണ്. തയ്‌ലാന്റിൽ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടപ്പിൽ താരത്തിന് പ്രായം തോന്നിക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.