എന്റെ നെഞ്ചിൽ വിരിഞ്ഞ റോസാ പൂ.. വൈറലായി റോസാപ്പൂ ഫോട്ടോഷൂട്ട്

ഹിന്ദി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് റുബീന ദിലൈക്. സീ ടിവിയുടെ ജനപ്രിയ പരമ്പരയായ ചോട്ടി ബാഹുവിലെ പ്രധാന കഥാപാത്രമായ രാധികയെയും കളേഴ്‌സ് ടിവിയുടെ ശക്തി – അസ്തിത്വ കെ എഹ്‌സാസ്കിയിലെ സൗമ്യ സിംഗിനെയും അവതരിപ്പിച്ചതിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു.

ആദ്യ കാലങ്ങളിൽ താരം ഒരു സൗന്ദര്യമത്സര മത്സരാർത്ഥിയായിരുന്നു, അതിനായി താരം രണ്ട് പ്രാദേശിക സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2006-ൽ മിസ് ഷിംല, 2008-ൽ ചണ്ഡീഗഢിൽ നടന്ന മിസ് നോർത്ത് ഇന്ത്യ എന്നിവർ താരത്തിന് നേടാനായി. 2020-ൽ താരം ബിഗ് ബോസ് 14ൽ പങ്കെടുക്കുകയും ഷോയുടെ വിജയിയായി മാറുകയും ചെയ്തു. ഗംഭീര മത്സര പ്രകടനങ്ങളാണ് താരം കാഴ്ചവച്ചത്. ബിഗ്ബോസിൽ മാത്രം ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഒരു ഐഎഎസ് കാരി ആവാൻ ആയിരുന്നു താരത്തിന് മോഹമെങ്കിലും താരത്തിന് കരിയർ ശോഭിച്ചത് അഭിനയ മേഖലയിൽ ആയിരുന്നു. ചോട്ടി ബാഹുവിലാണ് അഭിനയം ആരംഭിച്ചത്. 2012-ൽ, സോണി ടിവിയുടെ സാസ് ബിന സസുരലിൽ അഭിനയിച്ചതും
2013-ൽ സീ ടിവിയുടെ പുനർ വിവാഹം – ഏക് നയി ഉമീദ് എന്ന ചിത്രത്തിൽ കരൺ ഗ്രോവറിനൊപ്പം അഭിനയിച്ചതും കരിയറിലെ ശ്രദ്ധേയമായ ഏടുകളാണ്.

2013 മുതൽ 2014 വരെ ലൈഫ് ഓകെയുടെ മിത്തോളജിക്കൽ ഷോയായ ഡെവോൺ കേ ദേവിൽ സീതയെയാണ് താരം അവതരിപ്പിച്ചത്. കളേഴ്‌സ് ടിവിയിലെ ശക്തി – അസ്തിത്വ കെ എഹ്‌സാസ് കി എന്ന ചിത്രത്തിൽ സൗമ്യ സിംഗ് എന്ന ട്രാൻസ്‌ജെൻഡർ സ്ത്രീയെയാണ് അവതരിപ്പിച്ചത്. ഇതിന് കളേഴ്‌സിന്റെ ഗോൾഡൻ പെറ്റൽ അവാർഡിലെ മികച്ച വ്യക്തിത്വത്തിനും 2017 ലെ മികച്ച നടിക്കുമുള്ള അവാർഡ് താരത്തിന് ലഭിച്ചിരുന്നു.

ഹിന്ദി ചിത്രമായ അർദ്ധിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ താരം. സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ചൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിറ്റെൻ തേജ്വാനി , നടൻ രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിലുണ്ട്. എന്തായാലും അഭിനയ മേഖലയിലെ താരത്തിന് ഉയർച്ചകൾ ഉള്ള വലിയ ഒരു വഴിത്തിരിവ് തന്നെയായിരിക്കും ഇത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഒരു നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള സൂപ്പർ ഫോട്ടോകളാണ്. വളരെ അത്ഭുതത്തോടെയാണ് പ്രേക്ഷകർ ഫോട്ടോകളെ നോക്കിക്കാണുന്നത്. അത്രയും മനോഹരിയായാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Rubina Dilaik
Rubina Dilaik
Rubina Dilaik
Rubina Dilaik
Rubina Dilaik